കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തിനടുത്ത് കാരന്തൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് കാരന്തൂരിലെ പള്ളിക്ക് മുന്നിലാണ് അപകടം നടന്നത്

കോഴിക്കോട്: കുന്ദമംഗലം കാരന്തൂരില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ വരട്ട്യാക്ക് കുറുമണ്ണില്‍ താമസിക്കുന്ന രവീന്ദ്രന്‍(65) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ ദേശീയ പാതയില്‍ കാരന്തൂര്‍ മഹല്ല് ജുമാ മസ്ജിദിന് സമീപമായിരുന്നു അപകടം. രവീന്ദ്രന്‍ ഓടിച്ച ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ: വസന്ത. മക്കള്‍: രമ്യ, സൗമ്യ. മരുമക്കള്‍ സുധീര്‍, ജനീഷ്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player