പുലർച്ചെ ഉറക്കമെണീറ്റ സതീഷ് പ്രഭാത സവാരിക്കായി പുറത്തേക്ക് പോയിരുന്നു.കാൽ വഴുതി വീണതോ ഹൃദയാഘാതമോ ആണെന്നാണ് പ്രാഥമിക നിഗമനം.

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം അമൃത ഭവൻ സതീഷ് കുമാർ (64 ) ആണ് മരിച്ചത്. തലയിൽ നിന്ന് രക്തം വാർന്നൊഴുകിയ നിലയിലാണ് മൃതദേഹം. സുഹൃത്തും സതീഷും മാത്രമാണ് വീട്ടിൽ ഉണ്ടായിരന്നത്.

കുടുംബാംഗങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുക്കുവാനായി ബെംഗളൂരുവിലേക്ക് പോയിരുന്നു. പുലർച്ചെ ഉറക്കമെണീറ്റ സതീഷ് പ്രഭാത സവാരിക്കായി പുറത്തേക്ക് പോയിരുന്നു. സുഹൃത്ത് വീടിന് പുറത്തെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. കാൽ വഴുതി വീണതോ ഹൃദയാഘാതമോ ആണെന്നാണ് പ്രാഥമിക നിഗമനം.

കേരള ഘടകം ജെഡിഎസിന്‍റെ ഭാവി എന്താകും? അന്ത്യശാസനവുമായി സിപിഎം; നിര്‍ണായക നേതൃയോഗം ഇന്ന്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates