തൃശൂരിലെ എരുമപ്പെട്ടിയിൽ സ്വകാര്യ ബസിടിച്ച് സൈക്കിൽ യാത്രികൻ മരിച്ചു

തൃശൂര്‍: തൃശൂരിലെ എരുമപ്പെട്ടിയിൽ സ്വകാര്യ ബസിടിച്ച് സൈക്കിൽ യാത്രികൻ മരിച്ചു. കുട്ടഞ്ചേരി സ്വദേശി കുന്നത്ത് വീട്ടിൽ നാരായണൻകുട്ടി (74) ആണ് മരിച്ചത്. എരുമപ്പെട്ടി കുട്ടഞ്ചേരി പാടത്തിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.

പുലര്‍ച്ചെ തൃശൂരിലേക്ക് സൈക്കിളിൽ പാലുമായി പോകുന്നതിനിടെയാണ് ബസ് ഇടിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിൽ എത്തിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇടിച്ച സ്വകാര്യ ബസ് ഉള്‍പ്പെടെ കണ്ടെത്താനുള്ള അന്വേഷണമാണ് ആരംഭിച്ചത്.

വര്‍ക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങി തിരയിൽപ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

'മുഖം വീർപ്പിച്ച് മാറി നിൽക്കുന്നത് ശരിയല്ല'; കത്ത് നേരത്തെ തന്നെ വാട്സ് ആപ്പിൽ കിട്ടിയിരുന്നുവെന്ന് മുരളീധരൻ

Asianet News Live | PP Divya | ADM | ഏഷ്യാനെറ്റ് ന്യൂസ് | By-Election 2024 | Malayalam News Live