കോഴിക്കോട് കുറ്റ്യാടിയിൽ തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് വയോധിക മരിച്ചു. കാവിലുംപാറ സ്വദേശി കല്യാണി (65) ആണ് മരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു. കുറ്റ്യാടി തൊട്ടില്‍പ്പാലത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കാവിലുംപാറ സ്വദേശി പൂതംപാറയില്‍ വലിയപറമ്പത്ത് കല്യാണി (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ചൂരണിയില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്തു കൊണ്ടിരിക്കെ കല്യാണിക്ക് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ മറ്റുള്ളവര്‍ ചേര്‍ന്ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.