വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സുല്‍ത്താന്‍ബത്തേരി: വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.സുല്‍ത്താന്‍ബത്തേരി തൊടുവെട്ടി കാരക്കാട്ട് പരേതനായ സരസിജന്റെ ഭാര്യ പൊന്നമ്മ (80) യെയാണ് സ്വകാര്യ വ്യക്തിയുടെ താമസക്കാരില്ലാത്ത പുരയിടത്തിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് പൊന്നമ്മയുടെ മൃതദേഹം വീട്ടില്‍ നിന്ന് മുന്നൂറ് മീറ്റര്‍ മാറിയുള്ള ആളൊഴിഞ്ഞ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കിണറ്റില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മുതല്‍ ഇവരെ കണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാരും സമീപവാസികളും തിരച്ചില്‍ നടത്തുന്നതിനിടെ ബത്തേരി-പാട്ടവയല്‍ റോഡരികിലെ വീട്ടുപറമ്പിലെ കിണറ്റിന്‍കരയില്‍ പുതപ്പും, ഊന്നുവടിയും ടോര്‍ച്ചും സമീപവാസി കാണുന്നത്.
കിണര്‍ പരിശോധിച്ചപ്പോഴാണ് പൊന്നമ്മയുടെ മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ബത്തേരി പൊലീസും, ഫയര്‍ ആന്റ് റെസ്‌ക്യു വിഭാഗവും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് ബത്തേരി താലൂ്ക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വീട്ടുനല്‍കി. മക്കള്‍: സിന്ധു, ബിന്ദു. മരുമക്കള്‍: സജീവന്‍ (ഹോം ഗാര്‍ഡ് ബത്തേരി), ശശി.
കുരുമുളക് പറിക്കുമ്പോൾ ഏണിയിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം
കുരുമുളക് പറിക്കുമ്പോൾ ഏണിയിൽ നിന്ന് വീണ് വയോധികൻ മരിച്ചു. കുന്ദമംഗലം സ്വദേശി ബാലൻ നായർ (85) ആണ് മരിച്ചത്. കൂടത്തായിയിലെ മകളുടെ വീട്ടിൽ വെച്ച് വൈകിട്ടായിരുന്നു വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
