Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് ഡ്യൂട്ടി: സ്പെഷ്യൽ പോലീസ് ഓഫീസർമാരെ ആവശ്യമുണ്ട്

എൻ എസ് എസ് ,  എൻ സി സി കേഡറ്റുകൾക്കും അവസരം 

Election Duty Special Police Officers are required
Author
First Published Apr 17, 2024, 3:37 PM IST | Last Updated Apr 17, 2024, 3:37 PM IST

ഇടുക്കി: ജില്ലയിൽ  ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ 25, 26 തീയതികളിലെ ഡ്യൂട്ടിക്കായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ തെരഞ്ഞെടുക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18 വയസ്‌  പൂർത്തിയായ നാഷണൽ സർവീസ് സ്കീം (NSS) പ്രവർത്തകർക്കും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കും, എൻ സി സി  കേഡറ്റുകൾക്കും സ്പെഷ്യൽ പോലീസ് ഓഫീസർമാരായി സേവനം അനുഷ്ഠിക്കാവുന്നതാണ്. 

നാഷണൽ സർവീസ് സ്കീമിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്കീമിലും എൻസിസിയിലും അംഗങ്ങളായി പ്രവർത്തിച്ച ശേഷം പഠനം പൂർത്തിയായവർക്കും അപേക്ഷിക്കാം.  പുറമെ കേന്ദ്ര പൊലീസ് സേനയിൽ നിന്നും വിവിധ സൈനിക യൂണിറ്റുകളിൽ  നിന്നും, സംസ്ഥാന പോലീസിൽ നിന്നും  വിരമിച്ചവർ തുടങ്ങിയവർക്കും  അപേക്ഷിക്കാം.  താൽപര്യമുള്ളവർ  താമസസ്ഥലത്തെ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ ഹൗസ്  ഓഫീസർ മുൻപാകെ  തിരിച്ചറിയൽ കാർഡ് , സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രിൽ 18 വൈകുന്നേരം 5 മണിക്ക് മുൻപ് ഹാജരാകേണ്ടതാണ്.  

സ്പെഷ്യൽ പോലീസ് ഓഫീസർമാരായി സേവനം അനുഷ്ഠിക്കുന്നവർക്ക് ഉചിതമായ വേതനം നൽകുന്നതാണെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്‌ണുപ്രദീപ്  അറിയിച്ചു.

ബൈക്കിലേക്ക് കയറാൻ തുടങ്ങവെ കോടാലികൊണ്ട് വെട്ടി, പ്രകോപനം അതിർത്തി തർക്കം, കോഴിക്കോട്ട് അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios