നാട്ടുകാരും വനം വകുപ്പും ചേർന്ന് ആനയെ ജനവാസ മേഖലയിൽ നിന്നും തുരത്തി. എന്നാൽ കാട് കയറാതെ നിൽക്കുന്ന ആന വീണ്ടും ജനവാസ മേഖലയിലേക്ക് തിരുച്ചുവരുമോ എന്ന് ആശങ്കയുണ്ട്.
വയനാട്: ബത്തേരി നഗരത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കാട്ടാനയെ പിടികൂടി മുത്തങ്ങ ആനപന്തിയിലേക്ക് മാറ്റും. അതേസമയം അട്ടപ്പാടി ഷോളയൂർ ചാവടിയൂരിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് കാട്ടുകൊമ്പൻ ഇറങ്ങിയത്. നാട്ടുകാരും വനം വകുപ്പും ചേർന്ന് ആനയെ ജനവാസ മേഖലയിൽ നിന്നും തുരത്തി. എന്നാൽ കാട് കയറാതെ നിൽക്കുന്ന ആന വീണ്ടും ജനവാസ മേഖലയിലേക്ക് തിരുച്ചുവരുമോ എന്ന് ആശങ്കയുണ്ട്.

