Asianet News MalayalamAsianet News Malayalam

എറണാകുളത്ത് റിസോർട്ടിലെ ആന ഇടഞ്ഞു, വാഹനങ്ങളും വീടിന്റെ ഗേറ്റും തകർത്തു

ചങ്ങല പൊട്ടിച്ച് ഓടിയ ആന പ്രദേശത്ത് ഭീതി പരത്തി

Elephant ran amoke in Ernakulam kgn
Author
First Published Mar 31, 2023, 11:28 PM IST

കൊച്ചി: എറണാകുളത്ത് ആന ഇടഞ്ഞു. സ്വകാര്യ റിസോർട്ടിലെ ആനയാണ് ഇടഞ്ഞത്. എറണാകുളം ജില്ലയിലെ പറവൂർ പൂയ്യംപള്ളിലാണ് സംഭവം നടന്നത്. ആന മൂന്ന് ബൈക്കുകൾ നശിപ്പിച്ചു. ഒരു വീടിന്റെ ഗേറ്റിലും ഭാഗികമായി തകരാറുകൾ ഉണ്ടാക്കി. ചങ്ങല പൊട്ടിച്ച് ഓടിയ ആന പ്രദേശത്ത് ഭീതി പരത്തി. ആനയെ ഏറെ പണിപ്പെട്ട് തളച്ചുവെന്നാണ് ഒടുവിൽ ലഭിച്ച വിവരം.

Follow Us:
Download App:
  • android
  • ios