പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്

കാസര്‍കോട്: എൻഡോസൾഫാൻ ദുരിത ബാധിതയായ 12 വയസുകാരി മരിച്ചു. കാസർകോട് ബെള്ളൂർ പൊസളിഗ സ്വദേശികളായ കൃഷ്ണൻ - സുമ ദമ്പതികളുടെ മകൾ കൃതിഷ ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

അതിനിടെ കാസര്‍കോട് കുണ്ടംകുഴിയിൽ തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കുണ്ടംകുഴി സ്വദേശി റഫീഖിന്റെയും ഭാര്യ സജ്‌നയുടെയും മകൾ ഷഹ്സ മറിയം ആണ് മരിച്ചത്. എട്ട് മാസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ഇന്ന് വൈകുന്നേരമാണ് തൊട്ടിലിന്റെ കയര്‍ കുട്ടിയുടെ കഴുത്തിൽ കുരുങ്ങിയത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്