എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
ഒന്നാംവർഷ എഞ്ചിനീയറിങ് വിദ്യാർഥിയായ അനന്തജിത്ത് ഇടുക്കി കല്ലാർ സ്വദേശിയാണ്.

ആലപ്പുഴ: എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ. ആലപ്പുഴ പുളിങ്കുന്ന് എൻജിനീയറിങ് കോളേജ് ഹോസ്റ്റലിലാണ് എൻജിനീയറിങ് വിദ്യാർഥി അനന്തജിത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നാംവർഷ എഞ്ചിനീയറിങ് വിദ്യാർഥിയായ അനന്തജിത്ത് ഇടുക്കി കല്ലാർ സ്വദേശിയാണ്. മൃതദേഹം പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
വൈപ്പിനിൽ നിന്നുള്ള ബസുകളുടെ കൊച്ചി നഗരപ്രവേശനം; 'പരാതികൾക്ക് ഒടുവില്‍ പരിഹാരം', ഉത്തരവിട്ട് മന്ത്രി