അനധികൃത മദ്യവില്‍പ്പന നടത്തിയതിന് നേരത്തേയും മുഹമ്മദ് ഷാഫിക്കെതിരെ എക്‌സൈസിലും പൊലീസിലും കേസുകളുണ്ട്.

മലപ്പുറം: അനധികൃതമായി വിദേശമദ്യം വിറ്റ യുവാവിനെ എക്‌സൈസ് പിടികൂടി. കുഴിമണ്ണ മുണ്ടംപറമ്പ് മഠത്തില്‍ മുഹമ്മദ് ഷാഫി (34) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 29 കുപ്പികളിലായി 14.5 ലിറ്റര്‍ മദ്യവും 5500 രൂപയും മദ്യ വില്‍പനയ്ക്ക് ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും പിടി ച്ചെടുത്തു. അനധികൃത മദ്യവില്‍പ്പന നടത്തിയതിന് നേരത്തേയും മുഹമ്മദ് ഷാഫിക്കെതിരെ എക്‌സൈസിലും പൊലീസിലും കേസുകളുണ്ട്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

YouTube video player