എക്സൈസിന്‍റെ പതിവ് വാഹന പരിശോധനയ്ക്കിടെ യുവാവിന്‍റെ ബാഗില്‍ നിന്നാണ് കുഴല്‍പ്പണം പിടിച്ചത്. മംഗലാപുരത്ത് നിന്ന് കാസര്‍കോട്ടേയ്ക്ക് കൊണ്ടുവരികയായിരുന്നു. 

കാസര്‍കോട്: മഞ്ചേശ്വരത്ത് ബസില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടിച്ചു. എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 18 ലക്ഷം രൂപ കണ്ടെത്തിയത്. കര്‍ണാടക ആര്‍ടിസി ബസില്‍ കടത്തുകയായിരുന്നു 18 ലക്ഷം രൂപയുടെ കുഴല്‍പ്പണം. മഹാരാഷ്ട്ര സ്വദേശിയായ 25 വയസുകാരന്‍ നിഥിനെ അറസ്റ്റ് ചെയ്തു. എക്സൈസിന്‍റെ പതിവ് വാഹന പരിശോധനയ്ക്കിടെ യുവാവിന്‍റെ ബാഗില്‍ നിന്നാണ് കുഴല്‍പ്പണം പിടിച്ചത്. മംഗലാപുരത്ത് നിന്ന് കാസര്‍കോട്ടേയ്ക്ക് കൊണ്ടുവരികയായിരുന്നു.

YouTube video player

എക്സൈസ് ഇന്‍സ്പെക്ടര്‍ സജിത്ത്, വിജയന്‍, സോനു സെബാസ്റ്റ്യന്‍ എന്നിവര്‍ അടിങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ മഞ്ചേശ്വരം പൊലീസിന് കൈമാറി. ഇന്നലെ രാത്രിയില്‍ വാഹന പരിശോധനയ്ക്കിടെ 50 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയിരുന്നു. മംഗലാപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് വരുന്ന കര്‍ണാടക ആര്‍ടിസിയുടെ ബസില്‍ കടത്തുകയായിരുന്നു പുകയില ഉത്പന്നങ്ങള്‍.