Asianet News MalayalamAsianet News Malayalam

ആദ്യം ശശിയുടെ വീട്ടിൽ, പിന്നാലെ ഉറ്റ കൂട്ടുകാരന്‍റെ വീട്ടിലും; 9.5 ചാരായവും 312 ലിറ്റർ കോടയും പിടികൂടി എക്സൈസ്

സീതത്തോട് സ്വദേശിയായ ശശിയുടെ വീട്ടിൽ നിന്നും മൂന്ന് ലിറ്റർ ചാരായവും ഇയാളുടെ സുഹൃത്തായ അനിൽകുമാറിന്റെ വീട്ടിൽ നിന്നും 4.5 ലിറ്റർ ചാരായവുമാണ് കണ്ടെടുത്തത്.

Excise Onam special raid three arrested for brewing illicit liquor in pathanamthitta
Author
First Published Sep 18, 2024, 10:13 PM IST | Last Updated Sep 18, 2024, 10:13 PM IST

അടൂർ:  പത്തനംതിട്ടയിൽ എക്സൈസ് വ്യാജ വാറ്റ് പിടികൂടി. സീതത്തോടാണ്  മൂന്ന് സ്ഥലങ്ങളിൽ നിന്നായാണ് ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ 9.5 ചാരായവും 312 ലിറ്റർ കോടയും എക്സൈസ് കണ്ടെടുത്തത്. സീതത്തോട് സ്വദേശിയായ ശശിയുടെ വീട്ടിൽ നിന്നും മൂന്ന് ലിറ്റർ ചാരായവും ഇയാളുടെ സുഹൃത്തായ അനിൽകുമാറിന്റെ വീട്ടിൽ നിന്നും 4.5 ലിറ്റർ ചാരായവുമാണ് കണ്ടെടുത്തത്.

തുടർന്ന് നടന്ന പരിശോധനയിൽ സീതത്തോട് കോട്ടമൺപാറയുള്ള വിനോദിന്റെ പുരയിടത്തിൽ നിന്നും 312 ലിറ്റർ കോടയും 2 ലിറ്റർ ചാരായവും കണ്ടെടുക്കുകയായിരുന്നു. മൂന്ന് പേരെയും എക്സൈസ് അറസ്റ്റ് ചെയ്തു. ചിറ്റാർ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആർ.എസ്.ഹരിഹരനുണ്ണിയും പാർട്ടിയും ചേർന്നാണ് കേസുകൾ കണ്ടെത്തിയത്. പ്രതികൾ ചാരായ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന വാറ്റുപകരണങ്ങളും കസ്റ്റഡിയിൽ എടുത്തു. 

പരിശോധനയിൽ എക്സൈസ് സിവിൽ എക്സൈസ് ഓഫീസർമാരായ ഷിമിൽ.സി.എ, സജിത്ത് കുമാർ, അഫ്സൽ നാസർ, റോഷൻ.ആർ, അനന്തു.ജെ.നായർ, വനിത സിവിൽ എക്സൈസ് ഓഫീസർ ആനി.കെ.ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്യാം രാജ് എന്നിവർ പങ്കെടുത്തു.

Read More : 

Latest Videos
Follow Us:
Download App:
  • android
  • ios