കോഴിക്കോട്: നാദാപുരത്ത്  വൻ സ്ഫോഫോടനശേഖരം പിടികൂടി.  തലശേരി റോഡിൽ ആവോലത്ത് പൊലിസ് നടത്തിയ റെയ്ഡിലാണ് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്. ഒരാളെഅറസ്റ്റ് ചെയ്തു. കക്കട്ട് പാതിരപ്പറ്റ പൂത്തറ സന്തോഷി (38)നെയാണ് നാദാപുരം സിഐ എൻ.സുനിൽ കുമാർ, എസ്ഐ എൻ.പ്രജീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

50 ഡിറ്റണേറ്ററുകളും 31 ജലാറ്റിൻസ്റ്റിക്കുകളുമാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. രാവിലെ ഏഴരയോടെആവോലം ടൗണിലാണ് സന്തോഷ് പിടിയിലായത്. കണ്ണൂർ ജില്ലയിൽ നിന്ന് ബൈക്കിൽ നാദാപുരം ഭാഗത്തേക്ക്  കൊണ്ടുപോകുകയായിരുന്നു സ്ഫോടക വസ്തുക്കൾ. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.