നാളികേരം പൊതിക്കുന്നതിനിടെ കാൽ കഴുകുന്നതിനായി കുളത്തിലേക്ക് ഇറങ്ങുമ്പോൾ വെള്ളത്തിൽ വീണാണ് മരിച്ചത്.
കോഴിക്കോട്: കുളത്തിൽ വീണു കർഷക തൊഴിലാളി മരിച്ചു. കോടഞ്ചേരി തെയ്യപ്പാറ പടുപുറം ഇരുമ്പിൻ ചീടൻക്കുന്ന് പരേതനായ ചാപ്പോട്ടിനായരുടെ മകൻ സതീശൻ (46) ആണ് കുളത്തിൽ വീണു മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. നാളികേരം പൊതിക്കുന്നതിനിടെ കാൽ കഴുകുന്നതിനായി കുളത്തിലേക്ക് ഇറങ്ങുമ്പോൾ വെള്ളത്തിൽ വീണാണ് മരിച്ചത്. അപസ്മാര രോഗമുള്ളയാളാണ് സതീശൻ. മാതാവ്: സരോജിനി അമ്മ. സഹോദരങ്ങൾ: സുനിൽ, സുരേഷ്.
Add Asianetnews as a Preferred Source

