ഒരു നൂറ്റാണ്ട് മുമ്പ് പള്ളി പണിത കാലം മുതല്‍ ആരംഭിച്ച ഔഷധക്കഞ്ഞിയില്‍ അരിയോടൊപ്പം ഉലുവയും വെളുത്തുള്ളിയും ജീരകവും ചേര്‍ത്ത പ്രത്യേക കൂട്ടാണ് വിതരണം ചെയ്യുന്നത്.


മൂന്നാര്‍: ഒരു നൂറ്റാണ്ടായി വ്രത ശുദ്ധിയുടെ പുണ്യ നാളുകളില്‍ അന്നദാനം ചെയ്യുന്ന മൂന്നാര്‍ ജുംഅ മസ്ജിദിന്‍റെ പേരും പെരുമയും ഇപ്പോള്‍ മലനിരകള്‍ കടന്നും പരക്കുകയാണ്. വ്രതശുദ്ധിയുടെ നാളുകളില്‍ ജുംഅ മസ്ജിദില്‍ നിന്നും വിതരണം ചെയ്യുന്നത് ഔഷധകഞ്ഞിയാണെന്നുള്ള പ്രത്യേകതയുമുണ്ട്. ഓരോ റമദാന്‍ കാലത്തും ജാതിമത ഭേദമില്ലാതെ എല്ലാവരും ഭക്തിയോടെയാണ് മൂന്നാര്‍ പള്ളിയിലെ നോമ്പ് കഞ്ഞി സ്വീകരിക്കുന്നതും. 

ഔഷധക്കഞ്ഞിയെന്ന പേര് മാത്രമല്ല, അരിയോടൊപ്പം ഉലുവയും വെളുത്തുള്ളിയും ജീരകവും ചേര്‍ത്ത പ്രത്യേക കൂട്ട് ഔഷധക്കഞ്ഞിയാണ് വിതരണം ചെയ്യുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് മൂന്നാറില്‍ ജുംഅ മസ്ജിദ് ആരംഭിച്ച കാലം മുതല്‍ തുടങ്ങിയതാണ് ഔഷധകഞ്ഞി വിതരണം. അന്ന് ഇവിടെ മുസ്ലിം കുടുംബങ്ങള്‍ വളരെ കുറവായിരുന്നു. എങ്കിലും പെരുമ്പാവൂരില്‍ നിന്നും തമിഴ്‌നാട്ടിലെ രാജപാളയത്ത് നിന്നും മൂന്നാറിലേക്കെത്തുന്ന കച്ചവടക്കാരും വാഹനയാത്രക്കാരുമായിരുന്നു ആദ്യകാലത്ത് ഈ ഔഷധക്കഞ്ഞി കഴിച്ചിരുന്നത്. 

പിന്നീട് കാലമൊരു പാട് കഴിഞ്ഞതോടെ മൂന്നാറിലെ വ്യാപാരികള്‍, തോട്ടം തൊഴിലാളികള്‍, താമസക്കാര്‍, വിനോദസഞ്ചാരികള്‍ തുടങ്ങി എന്നിവരെല്ലാം ഔഷധക്കഞ്ഞിയുടെ ആരാധകരായി. മതതേ്തിന്‍റെ പേരില്‍ സംഘര്‍ഷങ്ങള്‍ പതിവാകുന്ന ഇക്കാലത്തും പള്ളിയിലെ നോമ്പ് കഞ്ഞി, ജാതിമത ഭേതമന്യ നല്‍കുന്നതില്‍ ഒത്തിരി സന്തോഷം ഉണ്ടെന്ന് മൂന്നാറുകാരും പറയുന്നു. ഒരു നൂറ്റാണ്ടായി തുടരുന്ന, വ്രതാനുഷ്ടാനത്തിന്‍റെ ഭാഗമായിത്തീര്‍ന്ന നോമ്പ് കഞ്ഞി വിതരണം നടക്കാതെ പോയത് കോവിഡ് കാലത്ത് മാത്രമാണ്. കൊവിഡ് വ്യാപനത്തില്‍ കുറവുണ്ടായതും നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിനെ തുടര്‍ന്നുമാണ് ഇത്തവ വീണ്ടും നോമ്പ് കഞ്ഞി ആരംഭിച്ചതെന്ന് ജുംഅ മസ്ജിദ് ഭാരവാഹികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉച്ചയ്ക്ക് മുമ്പ് തന്നെ കഞ്ഞി തയ്യാറാക്കാന്‍ തുടങ്ങും.

പഞ്ചായത്തിൽ 'അർഹതപ്പെട്ട ജോലി'യിൽ ബന്ധുനിയമനം? ബാല്യം മാറാത്ത 5 കുട്ടികളുമായി പാതിരാത്രിയും ശാന്തിയുടെ സമരം

മൂന്നാര്‍: ബന്ധുനിയമനത്തില്‍ പ്രതിഷേധിച്ച് ബാല്യം കൈവിടാത്ത കുട്ടികളുമായി മൂന്നാര്‍ ടൗണില്‍ പാതിരാത്രിയിലും വീട്ടമ്മയുടെ സമരം തുടരുന്നു. തനിക്ക് അര്‍ഹതപ്പെട്ട ജോലി വാര്‍ഡ് മെമ്പറുടെ ബന്ധുവിന് നല്‍കിയെന്ന് ആരോപിച്ച് മൂന്നാര്‍ ടൗണിലെ റോഡരികില്‍ പാതിരാത്രിയിലും വീട്ടമ്മയുടെ സമരം തുടരുന്നു. പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിലെ താമസക്കാരിയായ ശാന്തിയും കുടുംബവുമാണ് സമരം നടത്തുന്നത്. ബാല്യം വിടാത്ത അഞ്ചു കുട്ടികൾക്കും ഭര്‍ത്താവിനും ഒപ്പമാണ് മൂന്നാര്‍ ടൗണിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ ശാന്തിയെന്ന വീട്ടമ്മ സമരം നടത്തുന്നത്.

പള്ളിവാസല്‍ പഞ്ചായത്തിനു കീഴില്‍ 13 ാം വാര്‍ഡിലെ 45 ാം നമ്പരായ അംഗനവാടിയില്‍ ജോലി ചെയ്തു വന്നിരുന്ന ജീവനക്കാരി അവധിയെടുത്തപ്പോള്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ 2016 ല്‍ ശാന്തി ജോലിയില്‍ പ്രവേശിച്ചിരുന്നു. ജീവനക്കാരി മടങ്ങിയെത്തിയതോടെ ശാന്തി ജോലിയില്‍ നിന്ന് മാറിയെങ്കിലും അംഗനവാടിയില്‍ പുതിയ ഒഴിവു വരുമ്പോള്‍ ജോലി നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയിരുന്നു. 2022 ല്‍ പുതിയ ഒഴിവു വന്നതോടെ ജോലിക്കായി ശാന്തി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതിനിടയ്്ക്ക് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ബന്ധുവിന് ഈ ജോലി നല്‍കുകയും ചെയ്തു.

ഇതോടെ ഉദ്യോഗസ്ഥരെ കണ്ട് തനിക്ക് തന്ന ഉറപ്പ് ലംഘിച്ചതിനെതിരെ പ്രതിഷേധമുയര്‍ത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് മാര്‍ച്ച് 7 ന് ശാന്തി കുടുംബസമേതം ആര്‍ ഡി ഒ ഓഫീസിനു മുമ്പില്‍ സമരം നടത്തിയിരുന്നു. ഇതിനുശേഷവും തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു മൂന്നാര്‍ ടൗണില്‍ സമരം നടത്തുവാന്‍ തീരുമാനിച്ചത്.