പാലക്കാട് ചിറ്റിലഞ്ചേരിയിൽ മകന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. സഹോദരിയെ വഴക്കു പറഞ്ഞതിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വധശ്രമ കേസിൽ റിമാൻഡിലുള്ള മകൻ സുനിൽ, കൈക്കോട്ട് ഉപയോഗിച്ചാണ് അച്ഛൻ മുത്തുവിനെ ആക്രമിച്ചത്.
പാലക്കാട്: മകന്‍റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി മുത്തു (75) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 13 ന് പകൽ 11 മണിക്കായിരുന്നു ആക്രമണം. സഹോദരിയെ അച്ഛൻ വഴക്കു പറഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെയാണ് മകൻ സുനിൽ അച്ഛനെ കൈക്കോട്ട് കൊണ്ട് വെട്ടിയത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വധശ്രമ കേസിൽ സുനിൽ റിമാൻഡിലാണ്.
Add Asianetnews as a Preferred Source



