തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാന പാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അച്ഛൻ മരിച്ചു. മകന് ഗുരുതര പരിക്കേറ്റു. ക്രിസ്മസ് കാരള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും.

തിരുവനന്തപുരം:തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാന പാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അച്ഛൻ മരിച്ചു. മകന് ഗുരുതര പരിക്കേറ്റു. പാലോട് പേരയം സ്വദേശി രമേശാണ് (48) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ അഭിലാഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രമേശാണ് ബൈക്ക് ഓടിച്ചിരുന്നത്.

ക്രിസ്മസ് കാരൾ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചത്. അപകടം നടന്ന ഉടനെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രമേശിനെ രക്ഷിക്കാനായില്ല. പാലോട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇന്നലെ രാത്രി വഞ്ചുവം ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്.

ഇടക്കാല ജാമ്യം കിട്ടിയിട്ടും അല്ലു അര്‍ജുൻ ജയിലിൽ; ഇന്ന് പുറത്തിറങ്ങും, അറസ്റ്റിൽ പുകഞ്ഞ് തെലങ്കാന രാഷ്ട്രീയം

YouTube video player