Asianet News MalayalamAsianet News Malayalam

ഒടുവിൽ കടുവ കൂട്ടിൽ! പിടികൂടിയതിങ്ങനെ, സിസിയിൽ ഇറങ്ങിയതും ഇതേ കടുവയെന്ന് വനംവകുപ്പ്

ഇതേ കടുവ തന്നെയാണ് സിസിയിലും ഇറങ്ങിയത്. ചൂരിമലയിൽ തുടർച്ചയായി ഇറങ്ങിയത് ഈ കടുവ തന്നെയെന്നും സ്ഥിരീകരണം.

Finally tiger cage forest department said that was same tiger that landed in CC sts
Author
First Published Jan 27, 2024, 10:44 AM IST

വയനാട്: വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി കൊളഗപ്പാറയ്ക്ക് അടുത്ത് ചൂരിമലയിൽ സ്ഥാപിച്ച കെണിയിൽ കടുവ കുടുങ്ങി. കെണിയിൽ കുടുങ്ങിയ കടുവയെ തിരിച്ചറിഞ്ഞതായി വനംവകുപ്പ് വ്യക്തമാക്കി. ചൂരിമലയിൽ പിടിയിലായത് വയനാട് സൗത്ത് 09 എന്ന കടുവയാണെന്ന് അധികൃതർ അറിയിച്ചു. ഇതേ കടുവ തന്നെയാണ് സിസിയിലും ഇറങ്ങിയത്. ചൂരിമലയിൽ തുടർച്ചയായി ഇറങ്ങിയത് ഈ കടുവ തന്നെയെന്നും സ്ഥിരീകരണം.

കഴിഞ്ഞ ദിവസം  പ്രദേശത്ത് കടുവ വളർത്തു മൃഗങ്ങളെ വേട്ടയാടി തിന്നിരുന്നു. പിന്നാലെ, രണ്ടിടത്ത് വനംവകുപ്പ് കെണിയൊരുക്കി. അതിലൊന്നിലാണ് അതിരാവിലെ കടുവ വീണത്. വനംവകുപ്പെത്തി കടുവയെ മാറ്റി. കുപ്പാടിയിലെ കടുവ പരിപാലന കേന്ദ്രത്തിലേക്കാണ് നിലവിൽ കടുവയെ കൊണ്ടുപോയത്. കൂടുതൽ കടുവകളെ സംരക്ഷിക്കാനുള്ള സൌകര്യം അവിടെ ഇല്ല. കടുവയുടെ വിശദമായ ആരോഗ്യ പരിശോധന പൂർത്തിയാക്കിയ ശേഷമാകും തുടർ തീരുമാനം. നേരത്തെ മൂടക്കൊല്ലിയിൽ നിന്ന് പിടികൂടിയ കടുവയെ സംരക്ഷിക്കാൻ സ്ഥലമില്ലാത്തത് കൊണ്ട് തൃശ്ശൂരിലേക്ക് മാറ്റുകയായിരുന്നു. 

നാത്തൂന്‍റെ പിറന്നാൾ വ്യത്യസ്‍തമായി ആഘോഷിച്ച് ആലീസ് ക്രിസ്റ്റി: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

Latest Videos
Follow Us:
Download App:
  • android
  • ios