സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. ആരോമലിനെ പൊലീസ് മോചിപ്പിച്ചു

ശൂരനാട്: കൊല്ലത്ത് യുവാവിനെ ആക്രമിച്ച് തട്ടികൊണ്ടുപോയ പ്രതികൾ പിടിയിൽ. ശൂരനാട് സ്വദേശികളായ നാല് പേരാണ് കസ്റ്റഡിയിൽ ഉള്ളത്. ഇരവിപുരം പൊലീസാണ് പ്രതികളെ പിടികൂടിയത്. തൃശൂർ സ്വദേശി ആരോമലിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. ആരോമലിനെ പൊലീസ് മോചിപ്പിച്ചു. സമാനമായ മറ്റൊരു സംഭവത്തിൽ തൃശ്ശൂർ കുന്നംകുളത്ത് വ്യക്തി വൈരാഗ്യത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഘത്തിലെ മൂന്ന് പേർ അറസ്റ്റിലായി. 9 പേർ ഇനിയും പിടിയിലാകാനുണ്ട്. മലപ്പുറം ചങ്ങരംകുളം സ്വദേശികളായ ഹിലാൽ, സംഗീത്, രഞ്ജിത്ത് എന്നിവരാണ് കുന്നംകുളം പൊലീസിന്‍റെ പിടിയിലായത്. ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ 25കാരൻ അരുണിനെയാണ് തട്ടിക്കൊണ്ടുപോയശേഷം ക്രൂരമായി മർദിച്ചത്.

സമാന സംഭവം തൃശൂരും

12 പേരടങ്ങുന്ന സംഘമായിരുന്നു ഇതിന് പിന്നിൽ. അരുണും ഇവരും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നു. അരുണിനെ കുന്നംകുളത്ത് എത്തിച്ചശേഷമാണ് മർദിച്ചത്. തുടർന്ന് വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. അരുണിന്‍റെ ചെവിക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. പിടിയിലാകാനുള്ള 9 പേർക്കായി തെരച്ചിൽ തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം