തീപിടിത്തത്തിൽ പരിക്കേറ്റ മൂന്ന് പേരെ രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു
മുംബൈ: മുംബൈയിലെ ഘാട്‌കോപ്പർ ഏരിയയിലെ പരേഖ് ഹോസ്പിറ്റലിന് സമീപമുള്ള ജൂനോസ് പിസ്സ റസ്‌റ്റോറന്‍റിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. അപകടത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റതായി വിവരം. എട്ട് അഗ്നിശമന വിഭാഗങ്ങള്‍ തീയണയ്ക്കാന്‍ സ്ഥലത്തെത്തിയതായി മുംബൈ അഗ്നി ശമന വിഭാഗം അറിയിച്ചു.തീപിടിത്തത്തിൽ പരിക്കേറ്റ മൂന്ന് പേരെ രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ഒരാളായ ഖുർഷി ദെദിയ മരിച്ചതായും അറിയിപ്പില്‍ പറയുന്നു. തീപിടിത്തത്തെ തുടർന്ന് ശക്തമായ പുക പടലമാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട പരാഖ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 22 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഓൺലൈൻ വിതരണക്കമ്പനി ജീവനക്കാരിയെ തടഞ്ഞുനിർത്തി ആക്രമിച്ച കേസ്; പ്രതി അറസ്റ്റില്‍
മാവേലിക്കര: ഓൺലൈൻ വിതരണക്കമ്പനി ജീവനക്കാരിയെ തടഞ്ഞ് നിർത്തി ആക്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. വാത്തികുളം കോമത്തുപറമ്പിൽ രാജേന്ദ്രനെയാണ് (57) കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. വിതരണത്തിനായെത്തിയ സാധനങ്ങളുമായി സ്കൂട്ടറില്‍ പോകുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞ് നിർത്തി സ്കൂട്ടറിന്‍റെ താക്കോൽ ഊരിയെടുക്കുകയും ആക്രമിക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
