ഗ്യാസിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റാണ് സഹോദരിമാർ മരിച്ചത്. പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്. കവളപ്പാറ നീലാമല കുന്നിലാണ് സംഭവം. 

പാലക്കാട്: ഷൊർണൂർ കവളപ്പാറയിൽ പൊള്ളലേറ്റ് സഹോദരിമാർക്ക് ദാരുണാന്ത്യം. ഗ്യാസിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റാണ് സഹോദരിമാർ മരിച്ചത്. പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്. കവളപ്പാറ നീലാമല കുന്നിലാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. 

ചുമരില്‍ ചാരി വച്ച മെത്ത വീണ് രണ്ടു വയസുകാരന്‍ മരിച്ചു'; സംഭവം കോഴിക്കോട്

കോഴിക്കോട് മുക്കത്ത് ചുമരില്‍ ചാരി വച്ച മെത്ത ദേഹത്ത് വീണ് രണ്ടു വയസുകാരന്‍ മരിച്ചു. മുക്കം മണാശേരി പന്നൂളി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപാണ് മരിച്ചത്. ചുമരില്‍ ചാരി വച്ചിരുന്ന മെത്ത ഉറങ്ങിക്കിടക്കുകയായിരുന്ന ജെഫിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.

ആശുപത്രിയിൽ ചികിത്സക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരൻ പിടിയിൽ

കുളിക്കാന്‍ പോയി വന്ന ശേഷം നോക്കിയപ്പോഴാണ് മെത്തയുടെ അടിയില്‍ കിടക്കുന്ന ജെഫിനെ കണ്ടതെന്നാണ് ജിന്‍സി പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് കെഎംസിടി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ കുട്ടി മരിച്ചിരുന്നെന്നാണ് അധികൃതരുടെ വിശദീകരണം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. ശേഷം മാത്രമേ കൃത്യമായ മരണ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. 

https://www.youtube.com/watch?v=Ko18SgceYX8