കാസർകോട് മൗവ്വലിൽ വിവാഹ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചപ്പോൾ പന്തലിന് തീപിടിച്ചു. വരന്റെ വീട്ടുകാർ എത്തിയപ്പോൾ ഉണ്ടായ അപകടത്തിൽ പന്തലിന്റെ അലങ്കാരങ്ങൾക്കാണ് തീ പടർന്നത്. നാട്ടുകാർ ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
കാസർകോട്: മൗവ്വലിൽ വിവാഹ ആഘോഷത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ പന്തലിന് തീപിടിച്ചു. കല്യാണ വീടിന് മുന്നിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി തെറിച്ചാണ് അപകടമുണ്ടായത്. നാട്ടുകാർ ചേർന്ന് വേഗത്തിൽ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വരന്‍റെ വീട്ടുകാർ എത്തിയപ്പോൾ പൊട്ടിച്ച പടക്കത്തിൽ നിന്നുള്ള തീപ്പൊരി പന്തലിലേക്ക് വീഴുകയായിരുന്നു. നൂറുക്കണക്കിന് ആളുകൾ ഈ സമയത്ത് പന്തലിനു അടിയിലും സമീപത്തുമായി ഉണ്ടായിരുന്നു. മീത്തൽ മൗവ്വൽ ഇബ്റാഹിമിന്‍റെ മകളുടെ കല്യാണ വീട്ടിലാണ് സംഭവം ഉണ്ടായത്. ചെർക്കളയിലെ വരന്‍റെ വീട്ടുകാർ എത്തിയപ്പോൾ പൊട്ടിച്ച പടക്കത്തിൽ നിന്നുള്ള തീപ്പൊരി വീണ് പന്തലിന് മുന്നിൽ ഒരുക്കിയ അലങ്കാരത്തിന് തീപിടിച്ച് നിമിഷ നേരം കൊണ്ട് പത്തടി ഉയരത്തിൽ തീ പടരുകയായിരുന്നു.


