മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

വൈപ്പിൻ: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മുനമ്പം ബീച്ചിൽ മാവേലിൽ ലെനിൻ (71) ആണ് മരിച്ചത്. തൃശൂർ അഴീക്കോട് നിന്ന് മീൻപിടിക്കാൻ പോയ ഹലേലുയ്യ എന്ന വള്ളം മുങ്ങിയാണ് തൊഴിലാളി അപകടത്തിൽ‌ പെട്ടത്. കുഴുപ്പിള്ളിക്ക് പടിഞ്ഞാറ് കടലിൽ എഞ്ചിൻ തകരാറിലായ മറ്റൊരു വള്ളത്തെ രക്ഷപ്പെടുത്താൻ പോകുമ്പോൾ ശക്തമായ തിരമാലയിൽപ്പെട്ട് മുങ്ങുകയായിരുന്നു. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player