Asianet News MalayalamAsianet News Malayalam

മാങ്കുളത്ത് ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്ക്, വസ്ത്രമടക്കം കരിഞ്ഞ നിലയിൽ

ശക്തമായ മഴയും ഇടിയും ഉണ്ടായതോടെ എല്ലാവരും ഓടി വീടുകള്‍ക്കുള്ളില്‍ കയറിയി. എന്നാൽ വീടിനുള്ളിലേക്ക് മിന്നലിന്‍റെ ആഘാതം പതിക്കുകയായിരുന്നു.

five members in a family injured in lightning strikes at idukki vkv
Author
First Published Jun 5, 2023, 11:24 AM IST

ഇടുക്കി: മാങ്കുളം കുറത്തിക്കുടിയില്‍ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്ക്. ശനിയാഴ്ച്ച വൈകിട്ടായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഇടിമിന്നലിനെ തുടര്‍ന്ന്  പൊള്ളലേല്‍ക്കുകയായിരുന്നു. കുറത്തികുടി ട്രൈബല്‍ സെറ്റില്‍മെന്റിലെ വേലായുധന്‍,  വേലായുധന്റെ ഭാര്യ ജാനു, മകന്‍ ബിജു, പേരക്കുട്ടികളായ നന്ദന, ഷൈജു  എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. 

ശക്തമായ മഴയും ഇടിയും ഉണ്ടായതോടെ എല്ലാവരും ഓടി വീടുകള്‍ക്കുള്ളില്‍ കയറിയി. എന്നാൽ വീടിനുള്ളിലേക്ക് മിന്നലിന്‍റെ ആഘാതം പതിക്കുകയായിരുന്നു. ശക്തമായ ഇടിമിന്നലിന്‍റെ ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴാണ് കുടുംബത്തിന് മിന്നലേറ്റതായി കണ്ടെത്തിയത്. വേലായുധന്‍റേയും ഭാര്യയുടെയും വസ്ത്രം ഉള്‍പ്പെടെ കരിഞ്ഞ നിലയില്‍ ആയിരുന്നു. വേലായുധനും ജാനുവിനും ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More : മകളോടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു, ആലപ്പുഴയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

അതേസമയം കാലവർഷം കേരളാ തീരത്തേക്ക് എത്തി. കന്യാകുമാരി തീരത്തായുള്ള കാലവർഷം അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തും. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. പ്രതീക്ഷിച്ചതിലും വൈകിയെങ്കിലും മഴക്കാലം അടുത്തെത്തി. ഈ ദിവസങ്ങളിൽ കാലവർഷത്തോട് അനുബന്ധിച്ച മഴ കേരളത്തിൽ കിട്ടിതുടങ്ങും. ഇന്ന് കാലവർഷം കേരളത്തിലേക്ക് എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

എന്നാൽ പസഫിക്ക് സമുദ്രത്തിലെയും ഇന്ത്യൻമഹാസമുദ്രത്തിലെയും ചുഴലിക്കാറ്റുകളുടെ സാന്നിധ്യം, കാലവർഷമെത്തുന്നതിനെ വൈകിപ്പിച്ചു മെയ് 26ന് ശ്രീലങ്കൻ കരയിലെത്തേണ്ടിയിരുന്ന  കാലവർഷം കര തൊട്ടത് ഏഴ് ദിവസം വൈകി ജൂൺ 2ന്. നിലവിൽ ലക്ഷദ്വീപ്, കോമോറിൻ തീരത്തായുള്ള കാലവർഷത്തിന് കേരളാതീരത്തേക്ക് എത്താൻ അനുകൂല സാഹചര്യമാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios