മഴ കനത്ത ഒമ്പത് ദിവസങ്ങള്‍ക്ക് വയനാട്ടില്‍ മിക്കയിടങ്ങളിലും വെയില്‍ വീണു. പലയിടങ്ങളിലും ശക്തിയായി കാറ്റടിക്കുന്നുണ്ട്. ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ അല്‍പ്പം താഴ്ത്തിയെന്നും വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞുവെന്നുമുള്ള ശുഭകരമായ വാര്‍ത്തകളും ഇന്നെത്തി. 23000 ലധികം ആളുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. 

കല്‍പ്പറ്റ: മഴ കനത്ത ഒമ്പത് ദിവസങ്ങള്‍ക്ക് വയനാട്ടില്‍ മിക്കയിടങ്ങളിലും വെയില്‍ വീണു. പലയിടങ്ങളിലും ശക്തിയായി കാറ്റടിക്കുന്നുണ്ട്. ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ അല്‍പ്പം താഴ്ത്തിയെന്നും വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞുവെന്നുമുള്ള ശുഭകരമായ വാര്‍ത്തകളും ഇന്നെത്തി. 23000 ലധികം ആളുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. 

പിലാക്കാവ് പഞ്ചാരക്കൊല്ലിയില്‍ മലയിടിഞ്ഞു നാലുവീടുകള്‍ തകര്‍ന്നു. നാല് വീടുകള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായതായാണ് വിവരം. എന്നാല്‍ വീടുകളിലുള്ളവരെയെല്ലാം വൈകുന്നേരത്തോടെ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. പിലാക്കാവ് പഞ്ചാരകൊല്ലി ചാപ്പ ചന്ദ്രന്‍ , കുഞ്ഞി ചന്തു, മണ്ണാര്‍ക്കൊല്ലി ചന്തു, അക്കരെ ചന്തു എന്നിവരുടെ വീടുകളാണ് ഇന്നലെ രാത്രിയോടെ മണ്ണിനടിയിലായത്. ഈ പ്രദേശത്തെ അളുകളെ വൈകുന്നേരത്തോടെ ക്യാമ്പിലേക്ക് മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. വനപാലകര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് മണ്ണിടിഞ്ഞത് കണ്ടെത്തിയത്. 

ജില്ലക്ക് തുണയായി തമിഴ്‌നാട്ടില്‍ നിന്ന് ഡോക്ടര്‍മാരുടെ ഒരു സംഘം കൂടി എത്തിയിട്ടുണ്ട്. പ്രളയം തുടങ്ങിയപ്പോള്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ ആദ്യം സംഘം ജില്ലയിലെത്തിയിരുന്നു. മാനന്തവാടിയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം താറുമാറായി. ഏറ്റവും അധികം ഉരുള്‍പൊട്ടലുണ്ടായ ജില്ല കൂടിയാണ് വയനാട്.