ഇയാൾ കരമനയിൽ പൂക്കട നടത്തി വരികയായിരുന്നു.

തിരുവനന്തപുരം: വീടിൻ്റെ ടെറസ്സിനു മുകളിൽ ചാരായം വാറ്റ്, കോടയും. പൊലീസിനെ കണ്ടെ രക്ഷപ്പെട്ട് വീട്ടുകാരൻ. ബാലരാമപുരത്ത് വാറ്റുപകരണങ്ങളും കോടയും പിടികൂടി. ബാലരാമപുരം വേലിക്കോട്ടുകോണത്ത് വീടിന്റെ ടെറസിൽ നിന്നുമാണ് വാറ്റുപകരണങ്ങളും കോടയും പിടികൂടിയത്. ബാലരാമപുരം, ആയിരവല്ലി ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ബൈജുവിന്റെ വീടിന്റെ ടെറസിൽ നിന്നുമാണ് വാറ്റുപകരണങ്ങളും കോടയും ഉൾപ്പടെ ബാലരാമപുരം പൊലീസ് കണ്ടെത്തിയത്. ഇയാൾ കരമനയിൽ പൂക്കട നടത്തി വരികയായിരുന്നു.

തിരുവനന്തപുരം റൂറൽ എസ്. പി. യ്ക്ക് കിട്ടിയ രഹസ്യ വിവരത്തിലാണ് ബാലരാമപുരം പൊലീസ് ബൈജുവിന്റെ വീട്ടിലെത്തി. പരിശോധനയ്ക്കിടയിലാണ് വീടിന്റെ ടെറസിലായി വാറ്റ് ഉപകരണങ്ങളും ഗ്യാസ് അടുപ്പും കോടയും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തിയതോടെ ബൈജു ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പൂക്കച്ചവടത്തിൻ്റെ മറവിൽ ചാരായം വിൽപ്പന നടക്കുന്നുണ്ടോയെന്നടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം