പ്രതിക്ക് മറ്റൊരു പെൺകുട്ടിയുമായുള്ള അടുപ്പം അറിഞ്ഞതിന് പിന്നാലെ യുവതി മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു

തുറവൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച നാടൻപാട്ട് കലാകാരൻ പിടിയിൽ. കുമളി പഞ്ചായത്ത് എട്ടാം വാർഡിൽ, പാറപ്പള്ളി പള്ളംവീട്ടിൽ ശ്യാമാണ് (29) പിടിയിലായത്. കുത്തിയതോട് എസ്എച്ച്ഒ എം അജയമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് മരടിലുള്ള വാടകവീട്ടിൽനിന്ന് പ്രതിയെ പിടികൂടിയത്. പ്രതിക്ക് മറ്റൊരു പെൺകുട്ടിയുമായുള്ള അടുപ്പം അറിഞ്ഞതിന് പിന്നാലെ യുവതി മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ചേർത്തല കോടതി ഇയാളെ റിമാൻഡ് ചെയ്തു.

സമാനമായ മറ്റൊരു സംഭവത്തിൽ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തിയ കേസിൽ ബസ് ജീവനക്കാരൻ കോഴിക്കോട് അറസ്റ്റിലായത് ഏതാനും ദിവസം മുൻപാണ്. അരക്കിണർ സ്വദേശി ശബരിനാഥാണ് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതി. ഇയാൾക്കെതിരെ നേരത്തെയും സമാനമായ പരാതികൾ ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ മെഡിക്കൽ കോളേജ് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം