Asianet News MalayalamAsianet News Malayalam

രാജപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് സമരം; ഇടുക്കിയിൽ പൊതുപ്രര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് വനം വകുപ്പ്

ഓഗസ്റ്റ് എട്ടിനാണ് പഴയ ആലുവ- മൂന്നാര്‍ രാജപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മാങ്കുളം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തകര്‍ ജനകീയ അവകാശ വിളംമ്പര യാത്ര സംഘടിപ്പിച്ചത്...

Forest department files case against activists in idukki
Author
Idukki, First Published Sep 1, 2021, 6:28 PM IST

ഇടുക്കി: രാജപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത പൊതുപ്രര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. പഴയ ആലുവ-മൂന്നാര്‍ രാജപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ നാല് ആദിവസികളടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് മാങ്കുളം റേഞ്ച് ഓഫീസര്‍ കേസെടുത്തത്.

ഓഗസ്റ്റ് എട്ടിനാണ് പഴയ ആലുവ- മൂന്നാര്‍ രാജപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മാങ്കുളം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തകര്‍ ജനകീയ അവകാശ വിളംമ്പര യാത്ര സംഘടിപ്പിച്ചത്. രാജഭരണകാലം മുതല്‍ പൊതുമാരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പല  ഭാഗങ്ങളും വനംവകുപ്പ് ജണ്ട സ്ഥാപിച്ചും കെട്ടിയടച്ചും സ്വന്തമാക്കിയിരുന്നു. 

ഇതിനെതിരെയാണ് പൊതുപ്രവര്‍ത്തകരായ മണ്ഡലം പ്രസിഡന്റ് സാജു ജോസ്, മുന്‍ പ്രസിഡന്റ് പി ജെ തോമസ്, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണിവരിക്കയല്‍, ബിജു ജോസഫ്, ബെന്നി ജോസഫ്, കുറത്തിക്കുടി ആദിവാസി സങ്കേതത്തിലെ 4 പേര്‍ ചേര്‍ന്ന് സമരം സങ്കടിപ്പിച്ചത്. സമരക്കാര്‍ അനുവാദമില്ലാതെ വനപാതയില്‍ കയറിയെന്ന് ആരോപിച്ചാണ് പൂയംകുട്ടി ഫോറസ്റ്റ് സ്‌റ്റേഷന്‍ റേഞ്ച് ഓഫീസര്‍ ഇവര്‍ക്കെതിരെ കേസെടുത്തത്. 27 ന് അയച്ച നോട്ടില്‍ ഏഴ് ദിവസത്തിനകം നേരിട്ട് ഹാജരാകണമെന്നാണ് ഉള്ളത്.

Follow Us:
Download App:
  • android
  • ios