ഇന്ന് രാത്രി എട്ടേ മുക്കാലോടെ തോല്‍പ്പെട്ടി വന്യജീവി സങ്കേത്തിന്‍റെ പരിധിയിലുള്ള അരണപ്പാറ ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്

മാനന്തവാടി: വയനാട്ടില്‍ വനംവാച്ചര്‍ക്കുനേരെ വന്യജീവിയുടെ ആക്രമണം.വയനാട് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന്‍റെ പരിധിയിലാണ് സംഭവം. വനംവകുപ്പിലെ താത്കാലിക വനംവാച്ചർ വെങ്കിട്ട ദാസിനെയാണ് വ്ന്യജീവി ആക്രമിച്ചത്. പുലിയാണ് ആക്രമിച്ചതെന്നാണ് സംശയിക്കുന്നത്. ഇന്ന് രാത്രി എട്ടേ മുക്കാലോടെ തോല്‍പ്പെട്ടി വന്യജീവി സങ്കേത്തിന്‍റെ പരിധിയിലുള്ള അരണപ്പാറ ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വെങ്കിട്ട ദാസിനെ മാനന്തവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയായതിനാല്‍ തന്നെ പുലിയോ കടുവയോ അതോ മറ്റേതെങ്കിലും വന്യജീവിയാണോ ആക്രമിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. 

updating..

ക്യാമ്പിനിടെ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു

Kerala Delhi Protest | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews