വാഹനം പൂർണമായും മറിഞ്ഞിരുന്നുവെങ്കിലും കാറിലെ എല്ലാ യാത്രക്കാരും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടം നടന്ന ഉടൻ തന്നെ സമീപവാസികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിന്റെ മീഡിയനിൽ ഇടിച്ച് തലകീഴായി മറിഞ്ഞ അപകടത്തിൽ പിഞ്ച് കുഞ്ഞ് ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. മുവാറ്റുപുഴ വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ ആയിരുന്നു അപകടം നടന്നത്. ജംഗ്ഷനിലെത്തിയപ്പോൾ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനിൽ ഇടിച്ച് കയറി തുടർന്ന് മറിഞ്ഞതായാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാഹനം പൂർണമായും മറിഞ്ഞിരുന്നുവെങ്കിലും കാറിലെ എല്ലാ യാത്രക്കാരും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടം നടന്ന ഉടൻ തന്നെ സമീപവാസികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.കാറിനുള്ളിൽ കുടുങ്ങിയിരുന്നവരെ നാട്ടുകാർ ചേർന്ന് പുറത്തെടുത്തു. പരിക്കേറ്റവരെ മൂവാറ്റുപുഴ നിർമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.