ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യംചെയ്ത പ്രതിക്ക് നാലുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് വിധി. പെൺകുട്ടിയെ ലൈംഗിക ചേഷ്ടകൾ കാണിച്ച് മാനസികമായി പീഡിപ്പിച്ചെന്ന പോക്സോ കേസിലാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. 

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചേഷ്ടകൾ കാണിച്ച് മാനസികമായി പീഡിപ്പിച്ച പോക്സോ കേസിൽ പ്രതിക്ക് നാലുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ പുന്നപ്ര മുറിയിൽ ഒട്ടുവഴിയക്കൽ വീട്ടിൽ ശശിധരകണിയാരെയാണ് (75) ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി റീന ദാസ് ടി ആർ ശിക്ഷിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുന്നപ്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പുന്നപ്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വി ബിജുവാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ആർ രാജേഷ് കുമാർ ഹാജരായി. എസ്ഐ നിസാം, എ എസ്ഐ ദീപ ടി ആർ, സിപിഒ വി അനിൽകുമാർ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.