ബൈക്കിൽ കറങ്ങി നടന്ന് കവർച്ച നടത്തുന്ന സംഘമാണ് പിടിയിലായത്. പ്രതികളെ കീഴിപ്പെടുത്താനുള്ള ശ്രമത്തിനിടെ പൊലീസുകാരന് പരിക്കേറ്റു.

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പൊലീസിന് നേരെ വടിവാൾ വീശി കവര്‍ച്ചാസംഘം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഭവത്തില്‍ നാല് യുവാക്കൾ പൊലീസിന്‍റെ പിടിയിലായി. ബൈക്കിൽ കറങ്ങി നടന്ന് കവർച്ച നടത്തുന്ന സംഘമാണ് പിടിയിലായത്. പ്രതികളെ കീഴിപ്പെടുത്താനുള്ള ശ്രമത്തിനിടെ പൊലീസുകാരന് പരിക്കേറ്റു.

അതേസമയം, തിരുവനന്തപുരം പേട്ടയിൽ ഡിവൈഎഫ്ഐ നേതാവിന് പെറ്റിയടിച്ച പൊലീസുകാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. രണ്ട് എസ്ഐമാർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരേയും തിരികെ പേട്ട പൊലീസ് സ്റ്റേഷനിൽ തന്നെ നിയമിച്ച് സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിറക്കി. അതേസമയം, പെറ്റി നൽകിയ പൊലീസുകാർക്ക് മണൽ മാഫിയയുമായി ബന്ധമുണ്ടെന്നാരോപിച്ച് സിപിഎം വഞ്ചിയൂർ ഏരിയ സെക്രട്ടറി രംഗത്തെത്തി.

നിയമലംഘനം നടത്തിയ നേതാവിന് പിഴ നൽകിയ പൊലീസുകാരെ പാർട്ടി നേതാക്കൾ ഭീഷണിപ്പെടുത്തുകയും പിന്നാലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് സ്ഥലം മാറ്റുകയും ചെയ്തതിനെതിരെ വലിയ പ്രതിഷേധമായിരുന്നു സേനയ്ക്കുള്ളിൽ ഉണ്ടായിരുന്നത്. പാർട്ടി നേതാക്കളുടെ വലിയ സമ്മർദ്ദത്തിനിടയിലും, പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർ കുറ്റക്കാരല്ലെന്ന് കണ്ടെത്തി. ഇതേത്തുടർന്നാണ് സിറ്റി പൊലീസ് കമ്മീഷണർ സി. എച്ച് നാഗരാജു എസ്ഐമാരായ എം അഭിലാഷ്, എസ് അസീം, ഡ്രൈവർ മിഥുൻ എന്നിവരെ തിരികെ പേട്ട സ്റ്റേഷനിൽ നിയമിച്ചത്.

Also Read: തൃക്കാക്കര വ്യാജരേഖ കേസ്; ഷാജൻ സ്കറിയയുടെ അറസ്റ്റിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്