Asianet News MalayalamAsianet News Malayalam

'സൗജന്യസേവനത്തിന് ആളെ വേണം'; സര്‍ക്കാര്‍ പേജില്‍ പോസ്റ്റിട്ട് പുലിവാല്‍ പിടിച്ച് സര്‍ക്കാര്‍ ആശുപത്രി

മന്ത്രിമാര്‍ക്കും എം എല്‍മാര്‍ക്കും ശമ്പളം കൂട്ടാന്‍ ആവേശം കാട്ടുന്ന സര്‍ക്കാരിന് പാവങ്ങള്‍ക്കായി ശമ്പളം കൊടുത്ത് ഡോക്ടര്‍മാരെ നിയമിച്ചു കൂടെ എന്നും ചോദ്യമുണ്ട് ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഫേസ്ബുക്ക് പേജില്‍

free service request for govt hospital alappuzha gone viral and invite criticism
Author
Alappuzha, First Published Jul 30, 2022, 10:43 AM IST

ആലപ്പുഴ: സൗജന്യസേവനത്തിന് ഡോക്ടര്‍മാരെ അടക്കം ജീവനക്കാരെ ആവശ്യപ്പെട്ട് വാർത്ത നൽകി പുലിവാല്‍ പിടിച്ചിരിക്കുകയാണ് ആലപ്പുഴ പുളിങ്കുന്ന് താലൂക്ക് ആശുപത്രി അധികൃതര്‍. ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ  ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ വന്ന അറിയിപ്പിന് ചുവടെ നാട്ടുകാരുടെ പരിഹാസവും വിമര്‍ശനവും തെറിവിളിയുമാണ്. 

മന്ത്രിമാര്‍ക്കും എം എല്‍മാര്‍ക്കും ശമ്പളം കൂട്ടാന്‍ ആവേശം കാട്ടുന്ന സര്‍ക്കാരിന് പാവങ്ങള്‍ക്കായി ശമ്പളം കൊടുത്ത് ഡോക്ടര്‍മാരെ നിയമിച്ചു കൂടെ എന്നും ചോദ്യമുണ്ട് ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഫേസ്ബുക്ക് പേജില്‍ ഈ അറിയിപ്പ് വരുന്നത് രണ്ട് ദിവസം മുന്‍പാണ്.

പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരെ വേണം. ഡോക്ടര്‍മാരെയും,ലാബ് ടെക്നീഷന്‍, ഫാര്‍മസിസ്റ്റ്,ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അങ്ങിനെ. ആറു മാസത്തേക്ക് ജോലി ചെയ്യാം. പക്ഷെ ശമ്പളം ചോദിക്കരുത്. കുട്ടനാട്ടിലെ റഫറല്‍ ആശുപത്രി. നാട്ടുകാര്‍ക്ക് ഇത് അത്ര പിടിച്ചിട്ടില്ല. പോസ്റ്റിന് ചുവടെ കമന്‍റുകളുടെ മേളം തന്നെയാണ്.

വിമര്‍ശനങ്ങള്‍ പലവിധം. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും അമേരിക്കയില്‍ ചികില്‍സയ്ക്ക് പോകാം. പാവങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലല്ലാതെ എവിടെ പോകുമെന്ന് ചിലര്‍. കാശ് കൊടുക്കാതെ ആളെ വിളിക്കാന്‍ ഉളുപ്പില്ലെ എന്ന് മറ്റു ചിലര്‍. കക്കാന്‍ ഇറങ്ങിക്കൂടെ എന്നുംചിലരുടെ ചോദ്യം.

സായാഹ്ന ഓപിക്ക് ഉള്‍പ്പെടെ സേവനം മെച്ചപ്പെടുത്താനാണ് ഉദ്ദേശിച്ചതെന്ന് ആശുപത്രി സൂപ്രണ്ടിന്‍റെ പ്രതികരണം. ആരെയും നിര്‍ബന്ധിക്കുന്നില്ലല്ലോ എന്നുമാണ് ആശുപത്രി അധികൃതരുടെ ന്യായീകരണം.

മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ വയോധികനെ സെക്യൂരിറ്റി ജീവനക്കാരൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി

ഡേ കെയറിലെ കുട്ടികളോട് ലൈംഗികാതിക്രമം, ഭര്‍ത്താവിന് നേരെ വെടിയുതിര്‍ത്ത് ഭാര്യ

പ്രായമായ ആളെ പരസ്യമായി ക്രൂരമായി മര്‍ദ്ദിക്കുന്ന പൊലീസുകാരൻ; വീഡിയോ വൈറലായി

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് ( Viral Videos ) നാം കാണുന്നത്. ഇവയില്‍ ചിലതെങ്കിലും കേവലം ആസ്വാദനത്തിനും അപ്പുറം നമ്മെ ചിന്തിപ്പിക്കുന്നതും പലതും ഓര്‍മ്മിപ്പിക്കുന്നതും പഠിപ്പിക്കുന്നതുമെല്ലാം ആകാറുണ്ട്. 

അത്തരത്തില്‍ നമ്മെ ചിന്തിപ്പിക്കുന്നൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി. പ്രായമായ ഒരാളെ പരസ്യമായി അതിക്രൂരമായി മര്‍ദ്ദിക്കുന്ന പൊലീസുകാരനെയാണ് ( Cop Kicks Elderly man ) ഈ വീഡിയോയില്‍ കാണാനാകുന്നത്. 

മദ്ധ്യപ്രദേശിലെ ജബല്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ദാരുണമായ സംഭവം നടന്നത്. യാത്രക്കാരായ ആളുകള്‍ക്കെല്ലാം മുന്നില്‍, പ്ലാറ്റ്ഫോമില്‍ വച്ചാണ് പൊലീസുകാരന്‍റെ അതിക്രമം( Cop Kicks Elderly man ). ഇത്രയധികം ആളുകള്‍ നോക്കിനിന്നിട്ടും ആരും പൊലീസുകാരനെ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടില്ലെന്നതാണ് സത്യം. 

ടീഷര്‍ട്ടും ട്രാക്ക് പാന്‍റ്സും ധരിച്ച പ്രായമായ മനുഷ്യന്‍റെ മുഖത്തേക്ക് പൊലീസുകാരൻ ചവിട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിലത്തുവീണ ഇദ്ദേഹത്തെ വീണ്ടും ചവിട്ടുന്നു. തുടര്‍ന്ന് കാലില്‍ പിടിച്ച് വലിച്ചിഴച്ച് ട്രാക്കില്‍ കൊണ്ടുപോയി ഇടാനൊരുങ്ങുന്നു. അതും തല കീഴായി പിടിച്ചുകൊണ്ട്. 

എന്ത് കാരണം കൊണ്ടായാലും ഒരു വ്യക്തിയോട് ഇത്തരത്തില്‍ പെരുമാറിക്കൂട, പ്രത്യേകിച്ച് പൊലീസുകാര്‍ എന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. പൊലീസുകാരനെ ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെട്ടില്ലെങ്കിലും പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ സംഭവം ലൈവായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.

 

 

Follow Us:
Download App:
  • android
  • ios