എംഎസ്‌എഫ്‌ യൂണിറ്റ്‌ ജോയിന്റ്‌ സെക്രട്ടറി രശ്‌മിലിന്റെയും കോളേജ്‌ യൂണിയൻ ചെയർമാൻ എൻ എച്ച്‌ മുഹമ്മദ്‌ സാലിമിന്റെയും താമസ സ്ഥലത്ത് നിന്നാണ്‌ പൊലീസ്‌ റെയ്‌ഡിൽ തൊണ്ടിമുതൽ കണ്ടെത്തിയത്‌.

വയനാട്: വയനാട് മേപ്പാടി പോളിടെക്നിക്‌ കോളേജിൽ നിന്ന് മോഷണം പോയ ലാബ് ഉപകരണം എംഎസ്‌എഫ്‌ പ്രവർത്തകരുടെ മുറിയിൽ നിന്ന് കണ്ടെടുത്തു. എംഎസ്‌എഫ്‌ യൂണിറ്റ്‌ ജോയിന്റ്‌ സെക്രട്ടറി രശ്‌മിൽ, കോളേജ്‌ യൂണിയൻ ചെയർമാൻ എൻ എച്ച്‌ മുഹമ്മദ്‌ സാലിം എന്നിവരുടെ താമസസ്ഥലത്ത് നിന്നാണ്‌ തൊണ്ടിമുതൽ പൊലീസ്‌ കണ്ടെത്തിയത്‌.

സംഭവത്തില്‍ കോളേജിന്‍റെ പരാതിയിൽ 7 വിദ്യാർത്ഥികൾക്കെതിരെ മേപ്പാടി പൊലീസ് കേസെടുത്തു. കോളേജിലെ ലാബിൽ നിന്ന്‌ മോഷണം പോയ 13,000 രൂപ വിലയുള്ള ഫങ്‌ഷൻ ജനറേറ്ററാണ് എംഎസ്‌എഫ്‌ പ്രവർത്തകരുടെ മുറിയിൽ നിന്ന് കണ്ടെടുത്തത്. ലഹരി മരുന്ന് ഉപയോഗം കണ്ടെത്താൻ വേണ്ടിയാണ് കോളേജ് വിദ്യാർത്ഥികളുടെ മുറിയിൽ പൊലീസ് മിന്നൽ പരിശോധന നടത്തിയത്. റെയ്ഡിൽ ഫങ്‌ഷൻ ജനറേറ്ററിന് പുറമേ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനുള്ള വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.