ഞായര്‍ പുലര്‍ച്ചെ ചേളാരി പാപ്പന്നൂരുള്ള ബന്ധുവിന്‍റെ കല്യാണ വീട്ടിലാണ് ദാരുണമായ സംഭവം നടന്നത്. പാചകത്തിന് സഹായിക്കുന്നതിനിടെ അയ്യപ്പൻ വലിയ ചെമ്പില്‍ സൂക്ഷിച്ച തിളച്ച പായസ അടയിലേക്ക് വിഴുകയായിരുന്നു.
മലപ്പുറം: കല്യാണവീട്ടില്‍ സദ്യക്കായി തയ്യാറാക്കിയ തിളച്ച പായസത്തിലേക്ക് വീണ് പൊള്ളലേറ്റ് മരിച്ച അയ്യപ്പന്‍റെ സംസ്കാരം ഇന്ന് നടക്കും. ചേളാരി പത്തുര് അയ്യപ്പന്‍ (56) ആണ് കഴിഞ്ഞ ഞായറാഴ്ച്ച ബന്ധുവീട്ടിൽ വെച്ച് തിളച്ച് മറിയുന്ന പായസ ചെമ്പിലേക്ക് വീണ് പൊള്ളലേറ്റത്. ചികിത്സയിലിരിക്കെ ഇന്നലെയാണ് അയ്യപ്പൻ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
ഞായര്‍ പുലര്‍ച്ചെ ചേളാരി പാപ്പന്നൂരുള്ള ബന്ധുവിന്‍റെ കല്യാണ വീട്ടിലാണ് ദാരുണമായ സംഭവം നടന്നത്. പാചകത്തിന് സഹായിക്കുന്നതിനിടെ അയ്യപ്പൻ വലിയ ചെമ്പില്‍ സൂക്ഷിച്ച തിളച്ച പായസ അടയിലേക്ക് വിഴുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെയാണ് ഇന്നലെ മരണം സംഭവിച്ചത്.
ഏറെ കാലം വിവധ സ്കൂളുകിൽ സ്വകാര്യ ബസില്‍ ഡ്രൈവറായിരുന്നു അയ്യപ്പന്‍. ചേളാരിയില്‍ ഓട്ടോ ഡ്രൈവറായും ജോലിചെയ്തിരുന്നു. നിലവില്‍ ചേളാരി വിഎയുപി സ്‌കൂള്‍ ബസിലെ ഡ്രൈവറാണ്. അയ്യപ്പന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് കുടുംബ ശ്മശാനത്തില്‍ സംസ്‌കരിക്കും. ഭാര്യ: സരസ്വതി. സഹോദരങ്ങള്‍: നാടിച്ചി, അമ്മു, ശ്യാമള, പരേതരായ കുട്ടി നാഗന്‍, വേലായുധന്‍.


