മരങ്ങള്‍ മുറിക്കുന്നതിന് ഉപയോഗിച്ച ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

മേപ്പാടി: സൗത്ത് വയനാട് ഡിവിഷന്‍ മേപ്പാടി റെയ്ഞ്ചിലെ വിത്തുകാട് നിന്നും ചന്ദന മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമിച്ച പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. മേപ്പാടി ചന്തക്കുന്ന് മഹേശ്വരന്‍ (19), മേപ്പാടി സ്വദേശി ബബീഷ് (21), മേപ്പാടി പാറക്കുന്ന് വീട്ടില്‍ നിഖില്‍ (20), എടയൂര്‍ ഉമ്മാട്ടില്‍ മുഹമ്മദ് ബിലാല്‍ (24) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് മരങ്ങള്‍ മുറിക്കുന്നതിന് ഉപയോഗിച്ച ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

വൈത്തിരി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അരവിന്ദാക്ഷന്‍ കണ്ടേത്തുപാറ, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ സുരേഷ് കുമാര്‍, മനോജ്, സുധാകരന്‍, കെ.വി. സജി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ദീപ്തി, വിഷ്ണു, അനീഷ്, ഫോറസ്റ്റ് വാച്ചര്‍മാരുമാണ് പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതികള്‍ സമാനകുറ്റകൃത്യങ്ങളില്‍ മുമ്പ് ഇടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വനം ഉദ്യോഗസ്ഥര്‍ അന്വേഷിക്കും.

Read also: അരി കയറ്റുമതി നിരോധനം, ആഗോള വിപണിയെ തന്നെ ഞെട്ടിച്ച ഇന്ത്യയുടെ തീരുമാനം എന്തിന്? കാരണങ്ങള്‍ അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്