എമർജൻസി ലൈറ്റിൻ്റെ ബാറ്ററി ബോക്സിലും കാർട്ടൺ പെട്ടികളിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 24 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർക്കോട് സ്വദേശി മുഹമ്മദ് ഷിഹാബുദ്ധീനിൽ നിന്നാണ് 439 ഗ്രാം സ്വർണം പിടിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് യാത്രക്കാരന്റെ ബാഗേജ് പരിശോധിച്ചപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം കണ്ടെത്തിയത്. എമർജൻസി ലൈറ്റിൻ്റെ ബാറ്ററി ബോക്സിലും കാർട്ടൺ പെട്ടികളിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കുട്ടികളുടെ വസ്ത്രത്തിൻ്റെ ബട്ടണുകളുടെ രൂപത്തിലും സ്വർണം കണ്ടെടുത്തു.

Read More : ഹിന്ദു മത സംരക്ഷണം ലക്ഷ്യം; സംസ്ഥാനത്തെമ്പാടും 3000 ക്ഷേത്രങ്ങൾ നിർമ്മിക്കാനുള്ള തീരുമാനവുമായി ആന്ധ്രപ്രദേശ്