തൊഴിലാളികൾ പ്രതിരോധിച്ചപ്പോൾ ഇവരെ കുത്തി വീഴ്ത്തുകയായിരുന്നു.

തൃശ്ശൂർ: തൃശൂരിൽ സ്വർണതൊഴിലാളികളെ കുത്തി പരിക്കേൽപിച്ച് 630 ഗ്രാം സ്വർണം കവർന്നു. 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ആലുവ സ്വദേശികളായ ഷെമീറിനും ഷെഹീദിനുമാണ് കുത്തേറ്റത്. ഇരുവരെയും സ്വർണം വാങ്ങാനെന്ന വ്യാജേന വെളിയന്നൂരിലെ ലോഡ്ജിലേയ്ക്ക് വിളിച്ചു വരുത്തിയാണ് ആക്രമിച്ചത്. തൊഴിലാളികൾ പ്രതിരോധിച്ചപ്പോൾ ഇവരെ കുത്തി വീഴ്ത്തുകയായിരുന്നു. അക്രമികളിലൊരാളായ തിരുവനന്തപുരം സ്വദേശി രഞ്ജിത്ത് എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. 

YouTube video player