രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മലപ്പുറം സ്വദേശി അമീർ പത്തായക്കണ്ടി ,കോഴിക്കോട് സ്വദേശി മുഹമ്മദ് റഹീസ് എന്നിവരാണ് പിടിയിലായത്.
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്തൽ വ്യാപകമാവുന്നു. നിരന്തരം ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് സ്വർണം കടത്തുന്നവർ പിടിയിലാവുന്ന വാർത്തയാണ് പുറത്തു വരുന്നത്. അതിനിടെ ഇന്ന് ശരീരത്തിലും ജ്യൂസ് മിക്സിയിലും സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിലായി. രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മലപ്പുറം സ്വദേശി അമീർ പത്തായക്കണ്ടി ,കോഴിക്കോട് സ്വദേശി മുഹമ്മദ് റഹീസ് എന്നിവരാണ് പിടിയിലായത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്.
ദില്ലി മദ്യനയക്കേസ്: സഞ്ജയ് സിങ് എംപി അറസ്റ്റിൽ, ഇഡിയെ തടഞ്ഞ് എഎപി പ്രവർത്തകർ; നാടകീയ രംഗങ്ങൾ
സുല്‍ത്താന്‍ബത്തേരിയിൽ മാരക മയക്കുമരുന്നായ എംഡിഎംഎ കൈവശം വെച്ച കുറ്റത്തിന് കാര്‍ യാത്രക്കാരന്‍ റിമാന്റിലായി. കോഴിക്കോട് താമരശ്ശേരി രാരൊത്ത് പരപ്പന്‍പോയില്‍ ഒറ്റക്കണ്ടത്തില്‍ വീട്ടില്‍ റഫീഖ് (46) ആണ് നൂല്‍പ്പുഴ പഞ്ചായത്തിലെ ഓടപ്പള്ളം ഭാഗത്ത് നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇയാളില്‍ നിന്നും നാല് ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്. റഫീഖ് സഞ്ചരിച്ച കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ല സ്‌പെഷ്യല്‍ സ്‌കാഡിലെ ഇന്‍സ്‌പെക്ടര്‍ പി.ബി. ബില്‍ജിത്ത്, പ്രിവന്റീവ് ഓഫീസര്‍ എം.ബി. ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി. അന്‍വര്‍, കെ.ആര്‍. ധന്വന്ത് വി.ബി. നിഷാദ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
