വാഴത്തോപ്പിൽ നടക്കുന്ന സർക്കാർ വാർഷികാഘോഷ സ്ഥലത്തേക്ക് ഡ്യൂട്ടിക്ക് പോകുമ്പോഴായിരുന്നു ജീവനക്കാരിക്ക് നേരെ ആക്രമണം നടന്നത്.
ഇടുക്കി: ചെറുതോണി ടൗണിൽ സർക്കാർ ജീനക്കാരിക്ക് നേരെ ആക്രമണം. ഇടുക്കി ജില്ലാ പ്ലാനിങ് ഓഫീസിലെ ജീവനക്കാരിയായ ഷോളി ജോസഫിനെയാണ് ടൗണിൽ വെച്ച് ആക്രമിച്ചത്. ചെറുതോണിയിൽ സ്ഥിരം ശല്യക്കാരനായ മനോഹരൻ ആണ് തങ്കമണി സ്വദേശിനിയായ ഷോളിയെ ആക്രമിച്ചത്. വാഴത്തോപ്പിൽ നടക്കുന്ന സർക്കാർ വാർഷികാഘോഷ സ്ഥലത്തേക്ക് ഡ്യൂട്ടിക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽനിന്നും ഇവരെ മനോഹരൻ വലിച്ചു നിലത്ത് ഇടുകയായിരുന്നു. വീഴ്ച്ചയിൽ ഇവരുടെ കാൽ മുട്ടിന് പൊട്ടലുണ്ടായി. മനോഹരനെതിരെ ഷോളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
