Asianet News MalayalamAsianet News Malayalam

'മരണശേഷവും മറ്റുള്ളവർക്ക് പുതുജീവനേകും'; ഈ പൊലീസുകാരുടെ ഉറപ്പ്

 മരണാനന്തരം അവയവദാനത്തിനായി സമ്മതപത്രം നൽകി മാതൃകയാവുകയാണ് കണ്ണൂർ പിണറായി സ്റ്റേഷനിലെ ഒരുകൂട്ടം പൊലീസുകാർ

group of policemen at Kannur Pinarayi station are setting an example by giving consent for organ donation after death
Author
Kerala, First Published Nov 14, 2021, 12:18 PM IST

കണ്ണൂർ: നാട് കാക്കുന്ന പൊലീസുകാർ ഇനി മരണശേഷവും മറ്റുള്ളവർക്ക് പുതുജീവനേകും. മരണാനന്തരം അവയവദാനത്തിനായി സമ്മതപത്രം നൽകി മാതൃകയാവുകയാണ് കണ്ണൂർ പിണറായി സ്റ്റേഷനിലെ ഒരുകൂട്ടം പൊലീസുകാർ. മാസങ്ങൾക്ക് മുമ്പാണ് പിണറായി സ്റ്റേഷനിൽ രമ്യ ജോലിക്കെത്തുന്നത്. ക്രമസമാധാനപാലനത്തോടൊപ്പം മറ്റുള്ളവർക്ക്  മാതൃക കൂടിയാവണം  പൊലീസ് എന്നത്  രമ്യക്ക് നിർബന്ധമായിരുന്നു. 

ജനങ്ങൾക്കായി എന്ത് ചെയ്യുമെന്ന ആലോചനയിൽ നിന്നാണ് അവയവദാനമെന്ന ആശയം രമ്യയുടെ മനസ്സിൽ എത്തുന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല, സ്റ്റേഷനിലെ മറ്റുള്ള പൊലീസുകാരെ വിവരം അറിയിച്ചു. എസ്ഐയുടെ ആഗ്രഹത്തിന് എല്ലാംവരും സമ്മതം മൂളി. അങ്ങനെ സ്റ്റേഷനിലെ 35 പേരും ചേർന്ന് അവയവദാനത്തിനായി സമ്മതപത്രം നൽകി.

ഹൃദയവും വൃക്കയും ഉൾപ്പെടെ എട്ട് അവയവങ്ങൾ മരണാനന്തരം  നൽകുമെന്നാണ് പൊലീസുകാരുടെ ഉറപ്പ്. പേടി കൂടാതെ നാട്ടുകാരും അവയവദാനത്തിനായി മുന്നോട്ട് വരണമെന്നാണ് പിണറായിയിലെ പൊലീസുകാർ പറയുന്നത്.

Read more: Covid 19|വാക്സീനെടുത്തിട്ടും കൊവിഡ് ബാധിതർ കൂടുന്നു; പ്രതിരോധശേഷി കുറയുന്നോ?

Kozhikode| ഒരു കൊച്ചു കുട്ടിയുടെ പ്രിയപ്പെട്ട വസ്തു അതിലുണ്ട്, കോഴിക്കോട്ടെ ആ ഓട്ടോ ഡ്രൈവർ അറിയാൻ...

കോഴിക്കോട്: കോഴിക്കോട്ടെ ഓട്ടോക്കാരുടെ സത്യസന്ധതയും നന്മനിറഞ്ഞ പെരുമാറ്റവും എപ്പോഴും വലിയ ചര്‍ച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഓട്ടോക്കാരുടെ സഹായം തേടി ഫേസ്ബുക്കിലൊരു കുറിപ്പ് പ്രത്യക്ഷപ്പെട്ടു. 'ഒരു കൊച്ചു കുട്ടിയുടെ പ്രിയപ്പെട്ട വസ്തു ഓട്ടോയില്‍ മറന്നുവച്ചു, അതൊന്നു തിരികെ കിട്ടിയാല്‍ ആ കുട്ടിയും കുടുംബവും സന്തോഷിക്കും, സഹായിക്കൂ- ആ കുറിപ്പ് ഇങ്ങനെയാണ്.കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെ കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷാലിജ് എന്നയാളാണ് ബാഗ് ഒരു ഓട്ടോയില്‍ മറന്നുവച്ചത്.

തന്‍റെ കാര്‍ സര്‍വ്വീസിന് കൊടുത്ത് ഓട്ടോയില്‍ കയറിയതാണ് ഷാലിജ്. കോഴിക്കോട് മനോരമ ജംഗ്ഷന് സമീപം ക്രസന്റ് ഫ്ലാറ്റിനു സമീപത്തു നിന്നു ഓട്ടോയിൽ കയറി എരഞ്ഞിപ്പാലം - കാരപ്പറമ്പ റോഡിലെ ക്രാഫ്റ്റ് വാഗൺ എന്ന സ്ഥാപനത്തിനു മുന്നിലിറങ്ങിയ ഷാലിജ് പക്ഷേ തന്‍റെ കൈവശമുണ്ടായിരുന്ന ബാഗ് മറന്നു പോയി. തന്‍റെ സുഹൃത്തിന്‍റെ കുട്ടികള്‍ക്കുള്ള സമ്മാനമായിരുന്നു അത്. ആ ബാഗ് അവര്‍ക്ക് തിരിച്ച് നല്‍കാനായാല്‍ വലിയ സന്തോഷം ആകുമെന്ന് ഷാലിജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ഇതിനായി കോഴിക്കോട്ടെ ഓട്ടോറിക്ഷക്കാരുടെ സഹായം തേടിയിരിക്കുകയാണ് ഷാലിജ്. ആ ബാഗിൽ ഒരു കൊച്ചുകുട്ടിയുടെ പ്രിയപ്പെട്ട വസ്തു അതിലുണ്ട്. ബാഗ് കിട്ടുന്നവർ/അറിയുന്നവർ ദയവായി 88918 58493 എന്ന നമ്പറിൽ ബന്ധപ്പെടണം- ഷാലിജ് പറയുന്നു. ആ കൊച്ചു കുട്ടിയ്ക്കായുള്ള പ്രിയപ്പെട്ട സമ്മാനം കണ്ടെത്താനായി ഓട്ടോക്കാരനെ തിരഞ്ഞ് നവമാധ്യമങ്ങളില്‍ നടിയും സാമൂഹ്യപ്രവവര്‍ത്തകയുമായ മാലാ പാര്‍വ്വതിയടക്കം നിരവധി പേര്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. സത്യസന്ധതയിൽ ഏറെ പ്രശംസ നേടിയ ഓട്ടോറിക്ഷക്കാർ ഉള്ള സ്ഥലമാണ് കോഴിക്കോട്. അതു കൊണ്ട് ആ കൊച്ചു കുട്ടിയുടെ പ്രിയപ്പെട്ട സമ്മാനം തിരികെ കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ.

 

Follow Us:
Download App:
  • android
  • ios