ആക്രമണത്തിൽ അനൂപിന്റെ കാലിന് പൊള്ളലേറ്റു. വിയ്യൂർ പൊലീസ് അന്വേഷണം തുടങ്ങി.

തൃശൂർ: വില്ലടത്ത് ഹെൽത്ത് സെന്ററിന് അക്രമി തീയിട്ടു. ഓഫീസ് ഭാഗികമായി കത്തി നശിച്ചു. തീയിട്ടയാൾ ഓടി രക്ഷപ്പെട്ടു. ആശുപത്രിയിലെ ഹെഡ് ക്ലർക്ക് അനൂപിന് നേരെയാണ് പെട്രോൾ ബോംബെന്ന് കരുതുന്ന വസ്തു എറിഞ്ഞത്. ആക്രമണത്തിൽ അനൂപിന്റെ കാലിന് പൊള്ളലേറ്റു. വിയ്യൂർ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ 18 ആം തിയ്യതി ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിപ്പെടുത്തിയ രോഗി തന്നെയാണ് ആക്രമിച്ചതെന്നാണ് അനൂപ് പറയുന്നത്.