Asianet News MalayalamAsianet News Malayalam

കൊടുവള്ളിയിലെ ഹോട്ടലുകളിൽ ഹെൽത്ത് സ്ക്വാഡ് പരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയ സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.

health squad seized stale food  from koduvally
Author
First Published Sep 27, 2022, 11:13 PM IST

കോഴിക്കോട്: കൊടുവള്ളി നഗരസഭയിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍‌ പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി. നഗരസഭ ഹെൽത്ത് സ്ക്വാഡ് കൊടുവള്ളിലെ ഹോട്ടലുകളിലും കൂൾബാറുകളിലും നടത്തിയ പരിശോധനയിലാണ് ഉപയോഗശ്യൂനമായതും പഴയതുമായ ഭക്ഷ്യ വസ്തുക്കള്‍ കണ്ടെത്തിയത്.പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയ സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.

 നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയില്‍  വിവിധ സ്ഥാപനങ്ങളിൽ നിന്ന് പിടികൂടിയ പഴകിയതും മനുഷ്യാരോഗ്യത്തിന് പറ്റാത്തതുമായ ഭക്ഷ്യസാധനങ്ങൾ  നശിപ്പിച്ചു. അതേസമയം കൊടുവള്ളി നഗരസഭാ പ്രദേശത്തെ മുഴുവൻ ഹോട്ടലുകളിലും പരിശോധന തുടരാനാണ്  നഗരസഭ ഹെൽത്ത് സ്ക്വാഡിന്‍റെ തീരുമാനം. പരിശോധനയിൽ നഗരസഭാ സെക്രട്ടറി ഷാജു പോൾ, ഹെൽത്ത് ഇൻസ്പെക്റ്റർ അബ്ദുറഹീം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർമാരായ സജികുമാർ.ടി, സുസ്മിത.എം.കെ. എന്നിവരും രാജീവ്, ഷാജഹാൻ എന്നിവരും പങ്കെടുത്തു.

Read More :  കാട്ടാക്കട ആക്രമണം: പ്രതികളുടെ അറസ്റ്റ് വൈകുന്നനെതിരെ പ്രേമനൻ, മുഖ്യമന്ത്രിക്ക് പരാതി നൽകി

Follow Us:
Download App:
  • android
  • ios