ക്യാന്‍സറിനും കിഡ്നി തകരാറിനുമുള്ള ചികിത്സയ്ക്കായി ലത, റേഡിയേഷനും പിന്നെ കീമോതെറാപ്പിക്കും വിധേയയാകുന്നു. കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ നിന്നാണ് കീമോ തെറാപ്പി ചെയ്യുന്നത്. റേഡിയേഷന് കോഴിക്കോട് മിംസില്‍ പോകണം. ഇപ്പോള്‍ മൂന്നാമത്തെ കീമോ ആണ് ചെയ്യുന്നത്. ആകെ 15 കീമോ ചെയ്യണമെന്നാണ് ഡോക്ടര്‍ പറയുന്നത്. അത് കഴിഞ്ഞ് 25 ഓളം റേഡിയേഷനുകളും ചെയ്യാനുണ്ട്. 

ഏതാണ്ട് 15 വര്‍ഷത്തോളമായി പ്രകാശനും കുടുംബവും വാടകവീട്ടിലായിരുന്നു താമസം. ജോലി സ്ഥലത്തിനടുത്ത് താമസം ഒരുക്കേണ്ടി വന്നതിനാലും പലപ്പോഴും പല സ്ഥലത്ത്, പല ജോലികളായിരുന്നതിനാലും മംഗലാപുരം മുതല്‍ പയ്യന്നൂര്‍ വരെയുള്ള പ്രദേശങ്ങള്‍ക്കിടയില്‍ നീണ്ട കാലമായി പ്രകാശനും കുടുംബവും വാടകയ്ക്ക് താമസിക്കുന്നു. അതിനിടെയില്‍ കൊവിഡ് വ്യാപകമായ സമയത്താണ് പ്രകാശന്‍റെ ഭാര്യ ലതയ്ക്ക് ഗര്‍ഭാശയത്തില്‍ പഴുപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് ഗര്‍ഭാശയത്തിലെ പഴുപ്പ് നീക്കം ചെയ്യാന്‍ വേണ്ടി ഏഴ് മാസം മുമ്പ് മംഗലാപുരം ഫാദര്‍ മുള്ളേഴ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ലതയ്ക്ക് ഗര്‍ഭാശയ ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞു.

ഫാദര്‍ മുള്ളേഴ് ആശുപത്രയില്‍ തന്നെ കീമോതെറാപ്പിക്ക് വിധേയയായി. വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ശക്തമായ വേദന തോന്നിയതിനെ തുടര്‍ന്ന് കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പരിശോധിച്ചു. ആദ്യം നടത്തിയ കീമോ തെറാപ്പിയിലുണ്ടായ പിഴവ് മൂലമാണ് വേദനയുണ്ടായതെന്നും തുടര്‍ ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ തന്നെ തുടര്‍ചികിത്സയ്ക്ക് വിധേയയായി. ചികിത്സയ്ക്കിടെ മൂത്രം പോകുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലതയുടെ കിഡ്നികള്‍ക്ക് തകരാറ് കണ്ടെത്തി. ഇതിനായി ഒരു ഓപ്പറേഷന്‍ ആവശ്യമായി വന്നു. ഇതോടെ സാമ്പത്തികമായി പിന്നോക്കമായിരുന്ന കുടുംബത്തിന്‍റെ സ്ഥിതി കൂടുതല്‍ ദുരിതപൂര്‍ണ്ണമായി. 

ക്യാന്‍സറിനും കിഡ്നി തകരാറിനുമുള്ള ചികിത്സയ്ക്കായി ലത, റേഡിയേഷനും പിന്നെ കീമോതെറാപ്പിക്കും വിധേയയാകുന്നു. കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ നിന്നാണ് കീമോ തെറാപ്പി ചെയ്യുന്നത്. റേഡിയേഷന് കോഴിക്കോട് മിംസില്‍ പോകണം. ഇപ്പോള്‍ മൂന്നാമത്തെ കീമോ ആണ് ചെയ്യുന്നത്. ആകെ 15 കീമോ ചെയ്യണമെന്നാണ് ഡോക്ടര്‍ പറയുന്നത്. അത് കഴിഞ്ഞ് 25 ഓളം റേഡിയേഷനുകളും ചെയ്യാനുണ്ട്. അത് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്നാണ് ചെയ്യേണ്ടത്. ഏഴ് മാസത്തെ ചികിത്സയ്ക്കായി ഏതാണ്ട് നാല് ലക്ഷത്തിന് മുകളില്‍ രൂപ ചെലവായി. തുടര്‍ന്ന് നടത്തേണ്ട റേഡിയേഷനും കീമോയ്ക്കുമായി ഏതാണ്ട് അഞ്ച് ലക്ഷത്തോളം രൂപ ആവശ്യമാണ്. എ കെ ജി ആശുപത്രിയിലെ ഓംങ്കോളജി സ്പെഷ്യലിസ്റ്റ് ഡോ.ബൈജു ബാലനും മിംസ് ആശുപത്രിയിലെ ഡോ.ശ്രീലേഷുമാണ് ഇപ്പോള്‍ ലതയെ ചികിത്സിക്കുന്നത്. 

കിടക്കയില്‍ നിന്നും പരസഹായം കൂടാതെ എഴുന്നേല്‍ക്കാന്‍ പോലും ലതയ്ക്ക് കഴിയില്ല. എല്ലാറ്റിനും പരസഹായം വേണം. ലതയുടെ ചികിത്സയും മറ്റ് കാര്യങ്ങളും നോക്കുന്നത് മകന്‍ ആകാശും ലതയുടെ ഭര്‍ത്താവ് പ്രകാശനുമാണ്. മകള്‍ പ്രീതാജ്ഞലിയെ വിവാഹം കഴിപ്പിച്ചയച്ചു. പ്രകാശന്‍റെ സ്പ്രേ പെയിന്‍ററ്റിങ്ങ് ജോലിയില്‍ നിന്നുള്ള ഏക വരുമാനമാണ് ഈ കുടുംബത്തെ മുന്നോട്ട് നയിച്ചിരുന്നത്. രണ്ട് കുട്ടികളുടെ പഠനവും വീട്ടുകാര്യങ്ങളും വലിയ കുഴപ്പമില്ലാതെ നീങ്ങുന്നതിനിടെയായിരുന്നു ലതയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ, സാമ്പത്തീകമായി കുടുംബം ഏറെ ബാധ്യതയിലായി. ചികിത്സാര്‍ത്ഥം പാരമ്പര്യമായി കിട്ടിയിരുന്ന നാട്ടിലുണ്ടായിരുന്ന വീട് വില്‍ക്കേണ്ടി വന്നു. കാനായി മോലോത്തുംചാല്‍ സ്വദേശിയായ പ്രകാശനും കുടുംബവും ഇപ്പോള്‍ പെരുമ്പയില്‍ വാടക വീട്ടിലാണ് കഴിയുന്നത്. കൊവിഡിന്‍റെ അതിവ്യാപനത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി കണ്ണൂരിലേക്കും കോഴിക്കോടേക്കും പയ്യന്നൂരില്‍ നിന്ന് പ്രത്യേകം വാഹനം വിളിച്ച് വേണം പോകാന്‍. അതിന് തന്നെ നല്ലൊരു തുകയാകും. തുടര്‍ചികിത്സയ്ക്കായി ഈ നിര്‍ദ്ധന കുടുംബം ഇനിയും അഞ്ച് ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടിയിരിക്കുന്നു. സുമനസുകളുടെ സഹായത്താല്‍ ലതയ്ക്ക് വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം. 


ലതയുടെ മകന്‍ ആകാശിന്‍റെ ഫോണ്‍ നമ്പര്‍ : 90483 44781
വിലാസം : Latha A.V
Alakkadan veedu,
kanayi, 
Kanayi P O, 
Korom Village, 
Payyanur, Kannur

ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ : 

Latha Alakkadan
A/C No: 40490100014528
IFSC Code : KL GB0040490
Bank : Kerala Gramin Bank

Google Pay : 7592835873
Name : Akash Payyanur


'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.'

#BreakTheChain 
#ANCares 
#IndiaFightsCorona