കണ്ണൂരിലെ കക്കാട് ഫ്ലാറ്റിൽ നിർത്തിയിട്ട സ്കൂട്ടറിൻ്റെ ലൈറ്റിനുള്ളിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെ പിടികൂടി. 

കണ്ണൂർ: കണ്ണൂരിലെ കക്കാട് ഫ്ലാറ്റിൽ നിർത്തിയിട്ട സ്കൂട്ടറിൻ്റെ ലൈറ്റിൻ്റെ ഉൾഭാഗത്ത് മൂർഖൻ കയറി. ചീറ്റുന്ന ശബ്ദം കേട്ടാണ് ഉടമ ശ്രദ്ധിച്ചത്. ഫ്ലാറ്റിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു സ്കൂട്ടർ. പാമ്പു പിടുത്തക്കാരൻ എത്തിയാണ് പാമ്പിനെ പുറത്തെടുത്തത്. തുടർന്ന് സുരക്ഷിതമായി പാമ്പിനെ ചാക്കിലാക്കി മാറ്റി.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ കണ്ണൂരിൽ പാമ്പുകടിയേറ്റ് ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസയാണ് മരിച്ചത്. 70 വയസായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്റിവെനം നൽകിയിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്നലെ രാവിലെ മരിച്ചു. ശംഖുവരയൻ പാമ്പാണ് കടിച്ചത് എന്നാണ് സംശയം.

YouTube video player