ഹാളിന്റെ സീലിങിന് പെയിന്റ് ചെയ്ത ശേഷം താഴെ വീണ പെയിന്റ് യന്ത്രമുപയോഗിച്ച് നീക്കം ചെയ്യുന്നിനിടെയാണ് തീപിടുത്തമുണ്ടായത്
മാന്നാര്‍: പെയിന്റിഗ് നടത്തുന്നതിനിടയിൽ വീടിന് തീ പിടിച്ച് സാധനങ്ങള്‍ കത്തിനശിച്ചു. വൈദ്യുതി ഷോട്ട് സർക്യൂട്ട് മൂലമാണ് വീടിന് തീപിടിച്ചത്. ചെന്നിത്തല കോട്ടമുറി കവറുകാട്ട് യോഹന്നാ(കുഞ്ഞുമോന്‍)ന്റെ വീടാണ് ഇന്ന് വൈകിട്ട് തീപിടിച്ചത്.
വീട് പുതുക്കി നിര്‍മിക്കുന്നതിനിടെയായിരുന്നു അപകടം. ഹാളിന്റെ സീലിങിന് പെയിന്റ് ചെയ്ത ശേഷം താഴെ വീണ പെയിന്റ് യന്ത്രമുപയോഗിച്ച് നീക്കം ചെയ്യുന്നിനിടെയാണ് തീപിടുത്തമുണ്ടായത്. ഹാള്‍ പൂര്‍ണമായി കത്തി നശിച്ചു. മാവേലിക്കരയില്‍ നിന്നുള്ള രണ്ടു യൂണിറ്റ് അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
