ഹരിപ്പാട്: വീടിനോട് ചേർന്ന വിറക് പുരക്ക് തീപിടിച്ചെങ്കിലും അപകടം ഒഴിവായി. കുമാരപുരം കൂട്ടം കൈത പുന്നയിൽ പുത്തൻ പുരക്കൽ ജോസഫ് ചാക്കോയുടെ വീടിനോട് ചേർന്ന വിറക് പുരക്കാണ് തീ പിടിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

അഗ്നിശമന വിഭാഗത്തെ അറിയിച്ചതിനെ തുടർന്ന് അവരെത്തിയാണ് തീപൂർണമായി കെടുത്തിയത്. കുടംപുളി ചേരിൽ നിരത്തി അതിനടിയിൽ തീയിട്ട് പുളി ഉണക്കുമ്പോൾ കാറ്റിൽ തീ ആളി പടർന്നാണ് കൂടുതൽ നാശം ഉണ്ടായത്. വിറകും തടി സാധനങ്ങളും കത്തിനശിച്ചു. 40,000 രുപയുടെ നഷ്ടമുണ്ടായതായി ജോസഫ് ചാക്കോ പറഞ്ഞു.