മുവാറ്റുപുഴയിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ ആഭരണങ്ങൾ കവർന്ന കേസിൽ ഹോം നഴ്‌സായ തമിഴ്‌നാട് സ്വദേശിനിയും സുഹൃത്തും അറസ്റ്റിൽ. കിടപ്പ് രോഗിയായ സ്ത്രീയെ കബളിപ്പിച്ച് മോഷണം നടത്തിയ പ്രതികളിൽ നിന്ന് പോലീസ് സ്വർണാഭരണങ്ങൾ കണ്ടെടുത്തു.

കൊച്ചി: വയോധികയുടെ ആഭരണങ്ങൾ കവർന്ന പ്രതികൾ അറസ്റ്റിൽ. മുവാറ്റുപുഴ - മാറാടി മഞ്ചരിപടിയിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ ആഭരണങ്ങൾ കവർന്ന തമിഴ്‌നാട് മധുര സിന്ധുപ്പാട്ടിയിൽ സെംപാട്ടി സ്വദേശി ഭാഗത്ത് സുധ ശങ്കർ (38), ദിണ്ടുഗൽ മലയഗൗഡൻപാട്ടി പൊട്ടിക്കളം ഭാഗത്ത് ലക്ഷ്‌മി (46) എന്നിവരെയാണ് മുവാറ്റുപുഴ ഡിവൈഎസ്പിഅബ്‌ദുൾ മുനീർ പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

24ന് രാവിലെ 8.30 മണിയോടെയാണ് സംഭവം. കിടപ്പ് രോഗിയായ വയോധികയുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഹോം നഴ്‌സാണ് സുധ ശങ്കർ. സുഹൃത്തായ ലക്ഷ്മിയെയും കൂട്ടി മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു. അന്വേഷണം വഴിതെറ്റിക്കുന്നതിനായി ഹോം നഴ്‌സായ സുധ സാങ്കൽപിക കഥകൾ മെനഞ്ഞ് പറയുകയായിരുന്നു. മോഷണം നടത്തിയ സ്വർണ ആഭരണങ്ങൾ ഇവരിൽ നിന്നും കണ്ടെടുത്തു. ഇൻസ്പെക്ടർ അനിൽ ജോർജ്, എസ് ഐ മാരായ എൻ എസ് റോയ്, ചാർലി തോമസ്, എസ് ശ്രീനാഥ്, പി സി ജയകുമാർ, എം എം ഉബൈസ് , സി ബി അനിൽകുമാർ, എ എസ് ഐ മാരായ എം കെ ഗിരിജ, എ വി ദിനി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹാരിസ് എച്ച്, രതീഷ് എം പി , ശ്രീജു രാജൻ, ബിനിൽ എൽദോസ് അജേഷ് എ പി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.