ഇന്ന് രാവിലെ ഒൻപത് മണിയോടെ വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിലെ ചവറിന് തീയിടുന്നതിനിടെയായിരുന്നു സംഭവം.

കണ്ണൂർ: കണ്ണൂർ കൊട്ടിയൂർ ചപ്പമലയിൽ പറമ്പിലെ ചവറിന് തീ ഇടുന്നതിനിടെ തീ ആളിപ്പടർന്ന് വീട്ടമ്മ വെന്തുമരിച്ചു. ചപ്പമല പൊന്നമ്മ കുട്ടപ്പൻ ആണ് മരിച്ചത്. 60 വയസായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെ വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിലെ ചവറിന് തീയിടുന്നതിനിടെയായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും വീട്ടമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, കൊട്ടിയൂർ വനത്തിലേക്ക് പടർന്ന തീ ഫയർ ഫോഴ്സ് എത്തി അണച്ചു.

YouTube video player